/sathyam/media/post_attachments/m3xBV7m6kV5Sp2C0cD72.webp)
പൂനെ: പ്രണയാഭ്യർത്ഥന നിരസിച്ച യുവതിയെ അക്രമിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. മഹാരാഷ്ട്രയിലെ പൂനെയിലെ സദാശിവ് പേട്ടിൽ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ഇരുവരും മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു.
പ്രതി തന്റെ സുഹൃത്തായിരുന്നുവെന്ന് യുവതി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ‘പ്രതി എന്റെ സുഹൃത്തായിരുന്നു. അവനെ പ്രണയിക്കാനുള്ള ആവശ്യം ഞാൻ നിരസിച്ചു. അപ്പോഴാണ് അവൻ എന്നെ ഭീഷണിപ്പെടുത്താൻ തുടങ്ങിയത്. അവൻ വിളിക്കാറുണ്ടായിരുന്നു.
കോളേജിന് പുറത്തുവെച്ച് അവൻ എന്നെ തല്ലുകയും ഞാൻ അവന്റെ ആവശ്യം നിരസിച്ചതിനാൽ എന്നെ പിന്തുടരുകയും ചെയ്യുമായിരുന്നു,’ പെൺകുട്ടി പോലീസിനോട് വ്യക്തമാക്കി.
‘ഞാൻ അവന്റെ കുടുംബത്തോട് പരാതി പറഞ്ഞെങ്കിലും അവർ ഒരു നടപടിയും സ്വീകരിച്ചില്ല. അവന്റെ വീട്ടുകാരോട് പറഞ്ഞതുകൊണ്ടാണ് അവൻ എന്നെ അരിവാളുകൊണ്ട് ആക്രമിച്ചത്.
ഞാൻ കോളേജിലേക്ക് പോകുമ്പോൾ അവൻ എന്നോട് 5 മിനിറ്റ് സംസാരിക്കണം എന്ന് പറഞ്ഞു. അവനെ പ്രണയിക്കണമെന്ന് പറഞ്ഞു ഞാൻ നിഷേധിച്ചു. പിന്നീടാണ് എന്നെ അക്രമിച്ചത്. തുടർന്ന് ആളുകൾ അവനെ പിടികൂടാൻ ശ്രമിച്ചു, എന്നാൽ അവൻ രക്ഷപ്പെട്ടു,’ പെൺകുട്ടി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us