Advertisment

മുൻ ചീഫ് സെക്രട്ടറിയെ ആക്രമിച്ച കേസിൽ ആം ആദ്മി പാർട്ടി എംഎൽഎ അമാനത്തുള്ള ഖാൻ കുറ്റക്കാരനെന്ന് കണ്ടെത്തി, മുഖ്യമന്ത്രി കെജ്രിവാൾ ഉൾപ്പെടെ 9 പ്രതികളെ വെറുതെ വിട്ടു

New Update

ഡൽഹി : മുൻ ഡൽഹി ചീഫ് സെക്രട്ടറി അൻഷു പ്രകാശിനെ ആക്രമിച്ച രണ്ട് ആം ആദ്മി പാർട്ടി (എഎപി) എംഎൽഎമാരായ അമാനത്തുള്ള ഖാൻ, പ്രകാശ് ജാർവാൾ എന്നിവർ കുറ്റക്കാരനെന്ന്  പ്രത്യേക കോടതി കണ്ടെത്തി. എന്നാൽ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മറ്റ് എഎപി എംഎൽഎമാർ എന്നിവരെ കുറ്റവിമുക്തരാക്കി.

Advertisment

publive-image

കുറ്റവിമുക്തരാക്കപ്പെട്ട എംഎൽഎമാരിൽ നിതിൻ ത്യാഗി, റിതുരാജ്‌ ഗോവിന്ദ്, സഞ്ജീവ്  അജയ് ദത്ത്, രാജേഷ് റിഷി , രാജേഷ് ഗുപ്ത, മദൻ ലാൽ, പ്രവീൺ കുമാർ, ദിനേശ് മോഹനിയ എന്നിവർ ഉൾപ്പെടുന്നു. കെജ്രിവാളിന്റെ വീട്ടിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെയാണ് ആക്രമണം.

2018 ൽ ഡൽഹി ചീഫ് സെക്രട്ടറിയായിരുന്ന അൻഷു പ്രകാശിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസാണിത്. 2018 ഫെബ്രുവരി 19 ന് കെജ്‌രിവാളിന്റെ വീട്ടിൽ നടന്ന കൂടിക്കാഴ്ചയിലാണ് അൻഷു പ്രകാശിനെ ആക്രമിച്ചത്. കേജ്രിവാളും സിസോദിയയും ഉൾപ്പെടെ 13 പ്രതികളാണ് ഈ കേസിൽ ഉണ്ടായിരുന്നത്.

ആരോപണങ്ങൾ പ്രകാരം അൻഷു പ്രകാശിനെ കെജ്‌രിവാളിന്റെ സാന്നിധ്യത്തിൽ അദ്ദേഹത്തിന്റെ എംഎൽഎമാർ മോശമായി പെരുമാറുകയും മർദ്ദിക്കുകയും ചെയ്തു. ഇതിന് ശേഷം ചീഫ് സെക്രട്ടറി രാത്രി തന്നെ ലെഫ്റ്റനന്റ് ഗവർണറെ കണ്ട് പരാതിപ്പെട്ടു.

കെജ്രിവാളിന്റെ നിർദേശപ്രകാരം അദ്ദേഹത്തിന്റെ എംഎൽഎമാർ അൻഷു പ്രകാശുമായി വഴക്കുണ്ടാക്കിയതായും ആരോപണങ്ങൾ ഉണ്ടായിരുന്നു. എഎപി എംഎൽഎ അൻഷു പ്രകാശിനെ അടിച്ചതായും നിരവധി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, മോശം പെരുമാറ്റം ആരംഭിച്ചത് ചീഫ് സെക്രട്ടറിയാണെന്ന് എംഎൽഎ അമാനത്തുള്ള ഖാൻ പറഞ്ഞിരുന്നു.

ഇത് നീതിയുടെയും സത്യത്തിന്റെയും വിജയത്തിന്റെ ദിവസമാണെന്ന് മനീഷ് സിസോദിയ പറഞ്ഞു. എല്ലാ ആരോപണങ്ങളും തെറ്റാണെന്നും അടിസ്ഥാനരഹിതമാണെന്നും കോടതി പറഞ്ഞതായി സിസോദിയ പറഞ്ഞു. ഈ കള്ളക്കേസിൽ മുഖ്യമന്ത്രിയെ കുറ്റവിമുക്തനാക്കി. ആരോപണങ്ങൾ തെറ്റാണെന്ന് ഞങ്ങൾ ഇതിനകം പറഞ്ഞിട്ടുണ്ട്. ഇത് ബിജെപിയുടെ ഗൂഡാലോചനയാണെന്ന് സിസോദിയ ആരോപിച്ചു.

aravind kejriwal
Advertisment