New Update
തിരുവനന്തപുരം: ബി.ജെ.പി ആസ്ഥാനത്ത് തലകീഴായി ദേശീയ പതാക ഉയർത്തിയത് വിവാദമായതിന് പിന്നാലെ കേന്ദ്ര സഹമന്ത്രി വി. മുരളീധരന് വിവാദത്തില്‍. മൊബൈല്‍ ഫോണില്‍ നോക്കി ജനഗണമന പാടിയ കേന്ദ്രസഹമന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ രൂക്ഷ വിമർശനമാണ് ഉയർന്നത്.
Advertisment
അറ്റന്‍ഷനില്‍ നിന്ന് ദേശീയഗാനം ആലപിക്കേണ്ടതിന് പകരം ഫോണില്‍ നോക്കി ജനഗണമന പാടി മന്ത്രിയുടെ വീഡിയോ വ്യാപകമായി പ്രചരിച്ചു.
https://www.facebook.com/100000368570648/videos/324131706116181/
മൊബൈല്‍ നോക്കാതെ ദേശീയ ഗാനം അറിയില്ലേ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രധാന വിമര്‍ശനം. രാവിലെ ബി.ജെ.പി ആസ്ഥാനമായ മാരാർജി ഭവനിൽ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പതാക തലകീഴി ഉയർത്തിയതും വലിയ വിവാദമായിരുന്നു.