ഇന്ത്യയുടെ 75 -ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഒരു യുവ ഇറാനിയൻ പെൺകുട്ടി സാന്തൂരിൽ ദേശീയഗാനം ആലപിക്കുന്നതിന്റെ വീഡിയോ ഇന്റർനെറ്റിൽ തരംഗമാകുകയും സോഷ്യൽ മീഡിയ ഉപയോക്താക്കളെ വികാരഭരിതരാക്കുകയും ചെയ്തു.
/sathyam/media/post_attachments/ehgWhe6modyyWuX2V3gQ.jpg)
ഇറാനിലെ തെഹ്‌റാനില്‍ നിന്നുള്ള ടാര ഗേരെമാനിയെന്ന കൊച്ചുകലാകാരിയാണ് ജനഗണമനയുടെ മനോഹരമായ ആലാപനത്തിലൂടെ തരംഗമായി മാറുന്നത്. മഞ്ഞ വസ്ത്രവും ശിരോവസ്ത്രവും ധരിച്ച് താര സാന്തൂരിൽ ജനഗണ മന ആലപിച്ചു.
https://www.facebook.com/watch/?v=589992005705670
സാന്തൂരിൽ ജനഗണ മന കളിക്കുന്നതിനു മുമ്പ് താര പറഞ്ഞു, “നമസ്തേ! എന്റെ ഇന്ത്യൻ സുഹൃത്തുക്കൾക്ക് 75 ആം സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു. ആശംസകളോടെ, ഇറാനിൽ നിന്ന്. "
ടാരയുടെ സന്തൂര്‍ വഴിയുള്ള ജനഗണമനയുടെ ആലാപനം ഇറാനിലെ ഇന്ത്യന്‍ എംബസ്സി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ടാര ഇറാനില്‍ മാത്രമല്ല അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധാകേന്ദ്രമായ കലാകാരിയാണ്. നിരവധി അന്തരാഷ്ട്ര പ്രശംസകളും ഈ പതിമുന്നുകാരി ഏറ്റുവാങ്ങിയിട്ടുണ്ട്. സംഗീതത്തില്‍ ഗ്ലോബല്‍ ചൈല്‍ഡ് പ്രൊഡിജി അവാര്‍ഡ് 2020ല്‍ ടാര നേടിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം സംഗീതം കൊണ്ട് ലോകത്തില്‍ ക്രിയാത്മകമായ സ്പന്ദനം സൃഷ്ടിച്ച 15 കുട്ടികളില്‍ ഒരാളായി തെരഞ്ഞെടുത്തത് ടാരയെയായിരുന്നു. ടാര ഗേരെമാനിയുടെ താളാത്മകമായ ആലാപനം ഇന്റര്‍നെറ്റില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തില്‍ തരംഗം സൃഷ്ടിക്കുകയാണ്.