കൗമാരക്കാരിയുമായി വിവാഹിതന് അവിഹിതബന്ധം; കൈയോടെ പിടിച്ച് കുത്തിക്കൊന്ന് സഹോദരങ്ങള്‍

New Update

നാഗ്പൂര്‍: കൗമാരക്കാരിയുമായുള്ള അവിഹിതബന്ധം കണ്ടുപിടിച്ചതിനെ തുടര്‍ന്ന് യുവാവിനെ കൊലപ്പെടുത്തി. പെണ്‍കുട്ടിയുടെ സഹോദരങ്ങളാണ് വിവാഹിതനായ 27 കാരനെ കുത്തിക്കൊന്നത്.

Advertisment

publive-image

കമലേഷ് ബന്ധു എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാള്‍ വിവാഹതിനാണെങ്കിലും ഭാര്യ ഇയാള്‍ക്കൊപ്പമല്ല ജീവിക്കുന്നത്. യുവാവ് രക്ഷിതാക്കള്‍ക്കും മകള്‍ക്കൊപ്പമാണ് താമസം. സഹോദരിയുടെ വീടിന് സമീപം താമസിക്കുന്ന പെണ്‍കുട്ടിയുമായി ഇയാള്‍ പ്രണയത്തിലായിരുന്നു. അടുത്തിടെ ഇയാള്‍ പെണ്‍കുട്ടിക്ക് മൊബൈല്‍ ഫോണ്‍ സമ്മാനമായി നല്‍കിയിരുന്നു. ഇത് വീട്ടിലറഞ്ഞിതോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഈ ബന്ധം എതിര്‍ത്തിരുന്നു.

ഓഗസ്റ്റ് ആദ്യവാരം പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാന്‍ഡിലായ പ്രതി അടുത്തിടെയാണ് ജയില്‍ മോചിതനായത്.

ജയില്‍ മോചിതനായതിന് പിന്നാലെ ഇയാള്‍ പെണ്‍കുട്ടിയെ പതിവായി സന്ദര്‍ശിച്ചിരുന്നു. ബുധനാഴ്ച വൈകീട്ട് പെണ്‍കുട്ടിയുടെ സഹോദരങ്ങളും സുഹൃത്തുക്കളും ഇയാളെ പിടികൂടി മര്‍ദ്ദിക്കുകയായിരുന്നു. ഇയാള്‍ നിരവധി തവണ കുത്തേറ്റു. ഇയാളെ പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

police
Advertisment