തിരുപ്പതിയില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ കുട്ടിയെ പുലി ആക്രമിച്ച സംഭവം: മൂന്ന് വയസുകാരന്‍ അപകടനില തരണം ചെയ്തു

New Update

publive-image

അമരാവതി: തിരുപ്പതിയില്‍ പുലി ആക്രമിച്ച മൂന്ന് വയസുകാരന്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. പുലിയുടെ ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ കുട്ടി തിരുപ്പതിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

Advertisment

വ്യാഴാഴ്ച വൈകിട്ടാണ് തീര്‍ത്ഥാടകസംഘത്തിനൊപ്പം തിരുപ്പതിയില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ കൗഷിക്ക് എന്ന കുട്ടിയെ പുലി ആക്രമിച്ചത്. അപ്രതീക്ഷിതമായി എത്തിയ പുലി കുട്ടിയെ കടിച്ചെടുത്ത് കുറ്റിക്കാട്ടിലേക്ക് നീങ്ങുകയായിരുന്നു.

ആളുകള്‍ കല്ലെറിയുകയും സുരക്ഷാ ജീവനക്കാരന്‍ അലാറം മുഴക്കുകയും ചെയ്തതോടെ പുലി കുട്ടിയെ ഉപേക്ഷിച്ച് കാട്ടിലേക്ക് മറഞ്ഞു. അതേസമയം, പ്രദേശത്ത് വനംവകുപ്പ് സ്ഥാപിച്ച കെണിയില്‍ ഇന്ന് രാവിലെ പുലി കുടുങ്ങിയിരുന്നു. പുലിയെ പിന്നീട് 40 കിലോമീറ്റർ അകലെയുള്ള ഉൾക്കാട്ടിൽ തുറന്ന് വിട്ടു.

Advertisment