മാരിയപ്പന്‍ തങ്കവേലുവിന് രണ്ട് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച്‌ തമിഴ്‌നാട് സര്‍ക്കാര്‍

New Update

publive-image

ടോക്യോ: പാരാലിമ്ബിക്സില്‍ വെള്ളി മെഡല്‍ നേടിയ മാരിയപ്പന്‍ തങ്കവേലുവിന് തമിഴ്‌നാട് സര്‍ക്കാര്‍ വക രണ്ട് കോടി രൂപ പാരിതോഷികം. മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് പാരിതോഷികം പ്രഖ്യാപിച്ചത്. മെഡല്‍ നേടിയ മാരിയപ്പന്റെ പ്രകടനത്തില്‍ രാജ്യത്തെ മുഴുവന്‍ ആളുകളും അഭിമാനം കൊള്ളുന്നുവെന്നും, മികച്ച പ്രകടനങ്ങള്‍ ഇനിയും തുടരാന്‍ കഴിയട്ടെ എന്നും തങ്കവേലുവിന് ആശംസകള്‍ അര്‍പ്പിച്ച്‌ സ്റ്റാലിന്‍ പറഞ്ഞു.

Advertisment

പുരുഷന്മാരുടെ ഹൈജമ്ബ് ടി63 വിഭാഗത്തില്‍ 1.86 മീറ്റര്‍ ഉയരം ചാടിയാണ് മാരിയപ്പന്‍ ഇന്ത്യക്കായി വെള്ളി മെഡല്‍ നേടിയത്. 2016ല്‍ റിയോ പാരാലിമ്ബിക്സില്‍ ഇന്ത്യക്കായി ഈയിനത്തില്‍ സ്വര്‍ണം നേടിയ താരമാണ് മാരിയപ്പന്‍ തങ്കവേലു. റിയോയില്‍ 1.89 മീറ്റര്‍ പിന്നിട്ട താരത്തിന് ടോക്യോയിലെ മത്സരത്തിനിടെ പെയ്ത മഴയാണ് തിരിച്ചടിയാകുകയായിരുന്നു. തമിഴ്നാട് സേലം സ്വദേശിയായ മാരിയപ്പന് അഞ്ചാം വയസ്സില്‍ സ്കൂളിലേക്ക് പോകുന്ന വഴിയിലുണ്ടായ ബസ് അപകടത്തിലാണ് അംഗവൈകല്യം സംഭവിച്ചത്.

Advertisment