ഇന്ത്യയുടെ ഷൂട്ടിങ് താരം നമന്‍വീര്‍ സിങ് ബ്രാറിനെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി

New Update

publive-image

ന്യൂഡല്‍ഹി: ഇന്ത്യയുടെ രാജ്യാന്തര ഷൂട്ടിങ് താരം നമന്‍വീര്‍ സിങ് ബ്രാറിനെ (28) വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. മൊഹാലിയിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. നമന്‍വീറിന്റെ കുടുംബാംഗങ്ങളാണു പൊലീസില്‍ വിവരം അറിയിച്ചത്. വീട്ടിലെത്തിയപ്പോള്‍ നമന്‍വീര്‍ മരിച്ച നിലയിലായിരുന്നെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Advertisment

അതേസമയം, ആത്മഹത്യയ്ക്കുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും പൊലീസ് പറഞ്ഞു. 2015ല്‍ ദക്ഷിണ കൊറിയയില്‍ നടന്ന ലോക യൂണിവേഴ്സിറ്റി ഗെയിംസില്‍ ഡബിള്‍ ട്രാപ് ഷൂട്ടിങ്ങില്‍ വെങ്കല മെഡല്‍ നേടിയ താരമാണ്. 2015ല്‍ പോളണ്ടില്‍ നടന്ന ലോക യൂണിവേഴ്സിറ്റി ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമിലും അംഗമായിരുന്നു

Advertisment