ഡല്‍ഹിയില്‍ ആറ് ഭീകരര്‍ പിടിയില്‍; രണ്ടു പേർക്ക് പാക്കിസ്ഥാനിൽ പരിശീലനം ലഭിച്ചു; വൻ ആയുധ ശേഖരം കണ്ടെടുത്തു

New Update

publive-image

ന്യൂഡൽഹി: പാകിസ്താനിൽ നിന്ന് പരിശീലനം നേടിയ രണ്ട് ഭീകരർ ഉൾപ്പെടെ 6 ഭീകരവാദികൾ പിടിയിൽ. ഡൽഹി പോലീസ് സ്പെഷ്യൽ സെല്ലാണ് ഭീകരരെ പിടികൂടിയത്. ഇവരിൽനിന്ന് സ്ഫോടക വസ്തുക്കളടക്കം ആയുധശേഖരവും പിടിച്ചെടുത്തു. ഡൽഹിയിലും മുംബൈയിലും ഇവർ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നെന്നാണു വിവരം.

Advertisment

ഡൽഹി, ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നാണ് ആറ് പേരെ പിടികൂടിയതെന്ന് ഡൽഹി പൊലീസിൻ്റെ സ്പെഷ്യൽ സെൽ ഡിസിപിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ചിലയിടങ്ങളിൽ ഇപ്പോഴും റെയ്ഡ് നടന്നുകൊണ്ടിരിക്കുകയാണെന്നും പോലീസുമായി അടുത്തവൃത്തങ്ങൾ പറയുന്നു.

Advertisment