ദേശീയം

പഞ്ചാബിൽ നടക്കാനിരിക്കുന്നത് നാടകീയ രംഗങ്ങൾ ! ക്യാപ്റ്റൻ അമരീന്ദർ സിങ് മുഖ്യമന്ത്രി പദം ഇന്നു രാജി വയ്ക്കും ? രാജി വയ്ക്കുക പാർലമെൻ്ററി പാർട്ടി യോഗത്തിന് മുമ്പേയെന്ന് സൂചന. രാജി വച്ചാൽ അമരീന്ദർ കടുത്ത നടപടികളിലേക്കെന്ന് സൂചന. പുതിയ പാർട്ടി രൂപീകരിക്കും ?

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, September 18, 2021

ഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്‌റ്റൻ അമരീന്ദർ സിങ് ഉടൻ രാജിവയ്ക്കും. മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കാനുള്ള പാർട്ടി തീരുമാനത്തിൽ പ്രതിഷേധിച്ചാകും രാജി.

ഇന്നു വൈകിട്ട് 5 മണിക്ക് കോൺഗ്രസ് പാർലമെൻ്ററി പാർട്ടി യോഗം ചേരുന്നുണ്ട്. അതിനു മുന്നോടിയായി രാജി വയ്ക്കാനാണ് സാധ്യത.

നേരത്തെ ഹൈക്കമാൻഡിനെ ക്യാപ്റ്റൻ തൻ്റെ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാജിവയ്ക്കാൻ തീരുമാനിച്ചത്. അമരീന്ദർ പുതിയ പാർട്ടിയും പ്രഖ്യാപിച്ചേക്കും.

×