സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫാസ്റ്റ് ബൗളര്‍ ടി നടരാജന് കോവിഡ്;ആറ് പേര്‍ ഐസൊലേഷനിൽ

നാഷണല്‍ ഡസ്ക്
Wednesday, September 22, 2021

ദുബായ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫാസ്റ്റ് ബൗളര്‍ ടി നടരാജന് കോവിഡ്. പതിനാലാം ഐപിഎല്‍ സീസണ്‍ മത്സരങ്ങള്‍ യുഎഇയില്‍ പുനരാരംഭിച്ച് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.സണ്‍റൈസേഴ്‌സ് ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടാന്‍ ഇരിക്കെയാണ് ടീം ക്യാംപിനുള്ളില്‍ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോവിഡ് പോസിറ്റീവായ നടരാജന് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ല.

ഹൈദരാബാദ് ക്യാംപിലെ ആറ് പേര്‍ നടരാജനുമായി സമ്പര്‍ക്കത്തില്‍ വന്നതായാണ് റിപ്പോര്‍ട്ട്. ഇതോടെ വിജയ് ശങ്കര്‍ ഉള്‍പ്പെടെയുള്ള ആറ് പേര്‍ ഐസൊലേഷനിലാണ്. ടീം മാനേജര്‍ വിജയ് കുമാര്‍, ഫിസിയോതെറാപ്പിസ്റ്റ് ശ്യാം സുന്ദര്‍, ഡോക്ടര്‍ അഞ്ജന, ലോജിസ്റ്റിക് മാനേജര്‍ തുഷാര്‍, നെറ്റ് ബൗളര്‍ പി ഗണേശന്‍ എന്നിവരാണ് നടരാജനുമായി അടുത്ത സമ്പര്‍ക്കത്തില്‍ വന്നിരിക്കുന്നത്. കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ഡല്‍ഹിക്കെതിരായ ഹൈദരാബാദിന്റെ മത്സരം മാറ്റി വയ്ക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

×