ദേശീയം

പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പാഞ്ഞടുത്തു, കരടിയെ വെടിവച്ച് കൊന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍-വീഡിയോ

Wednesday, September 22, 2021

ചമോലി: പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ അക്രമിക്കാനെത്തിയ കരടിയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വെടിവച്ച് കൊലപ്പെടുത്തി. ഉത്തരാഖണ്ഡിലെ ചമോലിയാണ് സംഭവം നടന്നത്.

പ്രദേശവാസികളെ കരടി ആക്രമിച്ചതിനേ തുടര്‍ന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് എത്തിയത്.

പ്രദേശത്തെത്തിയ 15 അംഗസംഘം കരടിയെ പിടികൂടാനായി വല എറിഞ്ഞുവെന്നും എന്നാല്‍ കരടി ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നുവെന്നും ഉദ്യോഗസ്ഥരുടെ ജീവന്‍ രക്ഷിക്കാനായി വനംവകുപ്പ് കരടിയെ വെടിവെച്ച് കൊല്ലുകയായിരുന്നുവെന്നും വനംവകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു.

×