അഖാഡ പരിഷത്ത് തലവന്‍ മഹന്ത് നരേന്ദ്ര ഗിരിയുടെ മരണം സി ബി ഐ അന്വേഷിക്കും; അന്വേഷണത്തിന് ഉത്തരവിട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

New Update

publive-image

ലക്‌നൗ: അഖാഡ പരിഷത്ത് തലവന്‍ മഹന്ത് നരേന്ദ്ര ഗിരിയുടെ മരണം സി ബി ഐ അന്വേഷിക്കും. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പരിഷത്ത് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. രണ്ട് ദിവസം മുന്‍പാണ് പ്രയാഗ്‌രാജിലെ ബാഗംബരി മഠത്തിനുള‌ളില്‍ നരേന്ദ്ര ഗിരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Advertisment

ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു. മുഖ്യശിഷ്യനായ ആനന്ദ് ഗിരി ബ്ളാക്ക്‌മെയില്‍ ചെയ്യുമെന്ന് നരേന്ദ്ര ഗിരി ഭയന്നിരുന്നതായി കത്തില്‍ സൂചന ലഭിച്ചിരുന്നു. കമ്ബ്യൂട്ടര്‍ ഉപയോഗിച്ച്‌ വ്യാജ ചിത്രം ഉണ്ടാക്കി അപകീര്‍ത്തിപ്പെടുത്തുമെന്നായിരുന്നു നരേന്ദ്ര ഗിരിയുടെ ഭയം.

കത്തിന്റെ അടിസ്ഥാനത്തില്‍ ആനന്ദ് ഗിരി,പ്രയാഗ്‌രാജ് ബഡേ ഹനുമാന്‍ ക്ഷേത്രത്തിലെ പൂജാരി ആദ്ധ്യ തിവാരി, ഇയാളുടെ മകന്‍ സന്ദീപ് തിവാരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്‌തു.

Advertisment