ദേശീയം

പാനീ പൂരി കഴിച്ചതിനേ തുടര്‍ന്ന് യുവതി മരിച്ചു; സംഭവത്തില്‍ അന്വേഷണം

ന്യൂസ് ബ്യൂറോ, ചെന്നൈ
Saturday, September 25, 2021

ചെന്നൈ: തമിഴ്‌നാട്ടില്‍ പാനീ പൂരി കഴിച്ചതിനേ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം. രോഹിണി (34) എന്ന സ്ത്രീയാണ് മരിച്ചത്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. സഹോദരന്‍ നല്‍കിയ പാനീപൂരി കഴിച്ച രോഹിണി ഛര്‍ദ്ദിക്കുകയും തുടര്‍ന്ന് അബോധാവസ്ഥയിലാവുകയുമായിരുന്നു.

യുവതിയുടെ മരണത്തില്‍ കുടുംബാംഗങ്ങളെ അടക്കം പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. അവിവാഹിതയാണ് രോഹിണി.

×