ഇന്ത്യക്കാർക്കേർപ്പെടുത്തിയ യാത്ര നിയന്ത്രണം നീക്കി കാനഡ; നാളെ മുതൽ ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാനങ്ങൾക്ക് അനുമതി

നാഷണല്‍ ഡസ്ക്
Sunday, September 26, 2021

ഇന്ത്യക്കാർക്കേർപ്പെടുത്തിയ യാത്ര നിയന്ത്രണം നീക്കി കാനഡ. നാളെ മുതൽ ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാനങ്ങൾക്ക് അനുമതി നൽകും. നാളെ മുതൽ എയർ കാനഡയും എയർ ഇന്ത്യയും സർവീസ് ആരംഭിക്കും. യാത്രക്കാർ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. പതിനെട്ട് മണിക്കൂർ മുൻപെടുത്ത ആർടിപിസിആർ റിസൽറ്റാണ് വേണ്ടത്.

മുൻപ് കൊവിഡ് പോസിറ്റീവ് ആയവർ അം​ഗീകൃതമായ ലാബിൽ നിന്ന് കൊവിഡ് പോസിറ്റീവ് എന്ന് സ്ഥിരീകരിച്ച റിപ്പോർട്ട് ഹാജരാക്കണം. കാനഡയിലേക്കുള്ള ഫ്ലൈറ്റിന് 14 ദിവസത്തിനും 180 ദിവസത്തിനും ഇടയിലായിരിക്കണം സാമ്പിൾ ശേഖരിച്ച തീയതി. യാത്രയ്ക്ക് ആവശ്യമായ ഇത്തരം രേഖകൾ ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ എയർലൈൻസിന് യാത്രികനെ വിലക്കാൻ അവകാശമണ്ടെന്നും അധികൃതർ വ്യക്തമാക്കി.

×