New Update
Advertisment
ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കരുതെന്ന് ചൈനയോട് ഇന്ത്യ. ഒരു ഉന്നതതല ചര്‍ച്ചയില്‍ സംസാരിക്കവെ ചൈനയിലെ ഇന്ത്യന്‍ സ്ഥാനപതി വിക്രം മിസ്രിയാണ് ഇക്കാര്യം പറഞ്ഞത്.
അതിര്‍ത്തി പ്രദേശങ്ങളിലെ ശാന്തിയും സമാധാനവും നിലനിര്‍ത്തുന്നതിനുമുള്ള നടപടികളാണ് ഇന്ത്യ തുടര്‍ച്ചയായി സ്വീകരിക്കുന്നതെന്നും ചൈന വിഷയത്തെ ഏകപക്ഷീയമായി വീക്ഷിക്കരുതെന്നും അദ്ദേഹം പറഞ്ഞു. മിസ്രിയെ കൂടാതെ ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ സണ്‍ വെയ്ഡോങ്ങും യോഗത്തില്‍ പങ്കെടുത്തു.