ലൈംഗികാതിക്രമത്തിന് ഇരയായെന്ന പരാതിയില്‍ വ്യോമസേന ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

New Update

publive-image

കോയമ്പത്തൂര്‍: ലൈംഗികാതിക്രമത്തിന് ഇരയായെന്ന വ്യോമസേനയിലെ വനിതാ ഉദ്യോഗസ്ഥയുടെ പരാതിയില്‍ ഛത്തീസ്ഗഡ് സ്വദേശിയായ വ്യോമസേനയിലെ ഫ്‌ലൈറ്റ് ലെഫ്റ്റനന്റിനെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിലാണ് സംഭവം.

Advertisment

ഒരു കായിക മത്സരത്തിനിടെ പരിക്കേറ്റ് മുറിയിലെത്തി മരുന്ന് കഴിച്ച് ഉറങ്ങുകയായിരുന്നുവെന്നും പീന്നീട് ഉണരുമ്പോള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി മനസിലായെന്നും വനിത ഉദ്യോഗസ്ഥ പറഞ്ഞു. രണ്ടാഴ്ച മുമ്പ് നല്‍കിയ പരാതിയില്‍ വ്യോമസേന അധികൃതര്‍ എടുത്ത നടപടിയില്‍ തൃപ്തിയില്ലാത്തതിനാലാണ് പോലീസിനെ സമീപിക്കാന്‍ നിര്‍ബന്ധിതയാക്കിയതെന്ന് ഉദ്യോഗസ്ഥ പറഞ്ഞു.

Advertisment