ചട്ടങ്ങളുടെ ലംഘനം; സ്വകാര്യ ബാങ്കിന് രണ്ട് കോടിയുടെ പിഴശിക്ഷ ചുമത്തി ആര്‍ബിഐ

New Update

publive-image

Advertisment

മുംബൈ: റെഗുലേറ്ററി നിർദ്ദേശങ്ങളും ബാങ്കിങ് റെഗുലേഷൻസ് ആക്ടിലെ ചട്ടങ്ങളുടെ ലംഘനവും ചൂണ്ടിക്കാട്ടി ആർബിഎൽ ബാങ്കിന് ആര്‍ബിഐ രണ്ടു കോടി രൂപ പിഴശിക്ഷ ചുമത്തി. നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടപ്പോൾ തന്നെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.

ബാങ്കിന്റെ ഭാഗത്ത് തെറ്റുസംഭവിച്ചുവെന്ന് തന്നെയാണ് റിസർവ് ബാങ്കിന്റെ സമിതി കണ്ടെത്തിയതിന് പിന്നാലെ പിഴ ചുമത്തുകയായിരുന്നു. ആർബിഎൽ ബാങ്കിന് പുറമെ ജമ്മു കശ്മീർ സഹകരണ ബാങ്കിന് 11 ലക്ഷം രൂപയും പിഴ ചുമത്തി.

Advertisment