ഒടുവില്‍ സ്വന്തം വാഹനത്തില്‍ തന്നെ യാത്ര ചെയ്യാന്‍ അനുമതി നല്‍കി യുപി പൊലീസ്! നാടകീയ സംഭവങ്ങള്‍ക്ക് ശേഷം രാഹുല്‍ ഗാന്ധി ലഖിംപുരിലേക്ക് പുറപ്പെട്ടു

New Update

publive-image

ലഖ്‌നൗ: ലഖ്‌നൗ വിമാനത്താവളത്തില്‍ ഒന്നര മണിക്കൂറോളം നടന്ന നാടകീയ സംഭവങ്ങള്‍ക്കു ശേഷം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും സംഘവും ലഖിംപുരിലേക്ക് പുറപ്പെട്ടു. സ്വന്തം വാഹനത്തില്‍ ലഖിംപുരിലേക്ക് പോകാന്‍ അനുവദിക്കില്ലെന്നും, പൊലീസ് വാഹനത്തില്‍ യാത്ര ചെയ്യണമെന്നും യുപി പൊലീസ് അറിയിച്ചതോടെ രാഹുലും സംഘവും വിമാനത്താവളത്തിനുള്ളില്‍ പ്രതിഷേധിക്കുകയായിരുന്നു. ഒടുവില്‍ സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യാന്‍ പൊലീസ് അനുവദിച്ചതോടെയാണ് രാഹുലും സംഘവും ലഖിംപുരിലേക്ക് പുറപ്പെട്ടത്.

Advertisment

ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍, പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് ചന്നി, കെസി വേണുഗോപാല്‍, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നീ നേതാക്കളും രാഹുലിനൊപ്പമുണ്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പരമാവധി അഞ്ചു വീതം നേതാക്കള്‍ക്കാണ് ലഖിംപുര്‍ സന്ദര്‍ശിക്കുന്നതിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്.

ലഖിപൂര്‍ സന്ദര്‍ശനത്തിന് യുപി സര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നാലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് രാഹുല്‍ ലഖ്‌നൗ വിമാനത്താവളത്തിലെത്തിയത്. ലഖിംപൂരിലേക്ക് പോകാന്‍ പ്രിയങ്കാ ഗാന്ധിക്കും അനുമതി നല്‍കിയിട്ടുണ്ട്.

Advertisment