പ്രതികളെ സംരക്ഷിക്കാന്‍ പദവിക്കോ സമ്മര്‍ദ്ദത്തിനോ കഴിയില്ല; ലഖീംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ മരിച്ച സംഭവത്തില്‍ പ്രതികളെ വെറുതെ വിടില്ലെന്ന് യു പി ഉപമുഖ്യമന്ത്രി

New Update

publive-image

ലക്‌നൗ: ലഖീംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ മരിച്ച സംഭവത്തില്‍ പ്രതികളെ വെറുതെ വിടില്ലെന്ന് യു പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. പ്രതികളെ സംരക്ഷിക്കാന്‍ പദവിക്കോ സമ്മര്‍ദ്ദത്തിനോ കഴിയില്ലെന്നും ലഖീംപൂരില്‍ നടന്നത് ദൗര്‍ഭാഗ്യകരമെന്നും കേശവ് പ്രസാദ് മൗര്യ പ്രതികരിച്ചു.

Advertisment

അതേസമയം, ലഖീംപൂര്‍ ഖേരി ആക്രമണ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചു. എല്ലാ പ്രതികളും നിയമത്തിന്റെ കണ്ണില്‍ ഒരുപോലെയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ലഖീംപൂര്‍ കേസില്‍ ഉത്തര്‍ പ്രദേശ് പൊലീസിനെ രൂക്ഷമായിയാണ് സുപ്രിം കോടതി വിമര്‍ശിച്ചത്. കൊലക്കേസ് പ്രതിയെ കൈകാര്യം ചെയ്യുന്നത് ഇങ്ങനെയാണോയെന്ന് കോടതി ചോദിച്ചു. കൊലക്കേസ് പ്രതിയെ നോട്ടിസ് നല്‍കിയാണോ വിളിച്ചുവരുത്തേണ്ടതെന്ന് ചോദിച്ച കോടതി യു പി പൊലീസും സര്‍ക്കാരും ഉത്തവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്നും എല്ലാ പ്രതികളും നിയമനത്തിന് മുന്നില്‍ ഒരുപോലെയാണെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി.

Advertisment