New Update
Advertisment
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് ഏകാധിപത്യ ശൈലിയാണെന്ന വിമര്‍ശനങ്ങള്‍ തള്ളി ആഭ്യന്തരമന്ത്രി അമിത്ഷാ. ആരോപണങ്ങളില്‍ കഴമ്പില്ലെന്നും 'മോദിജി'യെപ്പോലെ ഇത്ര മികച്ച ശ്രോതാവിനെ മറ്റെവിടെയും കണ്ടിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു. സ്വകാര്യ ടിവി ചാനലിന് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
''ഒരു യോഗം വിളിച്ചാൽ, യോഗത്തിലെ എല്ലാവരുടെയും അഭിപ്രായം കേട്ടതിനു ശേഷമാണ് അദ്ദേഹം തീരുമാനമെടുക്കുക. ചിലപ്പോഴൊക്കെ ഇത്രേയേറെ ആലോചിക്കാൻ എന്തിരിക്കുന്നു എന്നു ഞങ്ങൾ തന്നെ വിചാരിക്കാറുണ്ട്''- അമിത് ഷാ പറഞ്ഞു.