ലഖിംപുര്‍ സംഭവം: ആശിഷ് മിശ്ര മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍; ചോദ്യം ചെയ്യലുമായി സഹകരിച്ചില്ലെന്ന് പ്രോസിക്യൂഷന്‍

New Update

publive-image

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍വിട്ടു. 14 ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടതെങ്കിലും മൂന്ന് ദിവസത്തെ കസ്റ്റഡി അനുവദിച്ച് കോടതി ഉത്തരവിടുകയായിരുന്നു.

Advertisment

ആശിഷ് മിശ്രയെ കൂടുതല്‍ ചോദ്യംചെയ്യേണ്ടതുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഗൂഢാലോചന അടക്കമുള്ള കാര്യങ്ങളില്‍ ചോദ്യംചെയ്യല്‍ ആവശ്യമാണെന്നും പൊലീസ് പറഞ്ഞു. ആശിഷ് മിശ്രയെ 12 മണിക്കൂര്‍ പോലീസ് ചോദ്യംചെയ്തതാണെന്നും ഇനിയും എത്ര സമയമാണ് ചോദ്യംചെയ്യാന്‍ വേണ്ടതെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ ചോദ്യം. 12 മണിക്കൂര്‍ ചോദ്യംചെയ്തിട്ടും ആശിഷ് മിശ്ര ചോദ്യംചെയ്യലുമായി സഹകരിച്ചില്ലെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.

Advertisment