New Update
/sathyam/media/post_attachments/bE27AFOglHYCzb0Raw9Y.jpg)
ചെന്നൈ: കശുവണ്ടി ഫാക്ടറി ജീവനക്കാരന്‍ കൊല്ലപ്പെട്ട കേസില്‍ ഡി.എം.കെ. എം.പി. ടി.ആര്‍.വി.എസ്. രമേഷ് കോടതിയില്‍ കീഴടങ്ങി. കടലൂരിലെ എംപിയാണ് ഇദ്ദേഹം. രമേഷിന്റെ ഉടമസ്ഥതയിലുള്ള കടലൂരിലെ കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളി ഗോവിന്ദരാജ് (55) കഴിഞ്ഞമാസം 20-നാണ് മരിച്ചത്.
Advertisment
മോഷണക്കുറ്റം ആരോപിച്ച് രമേഷും സംഘവും മര്‍ദിച്ചതാണ് മരണകാരണമെന്ന് ഗോവിന്ദരാജിന്റെ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. രമേഷിന്റെ കൂട്ടാളികളെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. തൊഴിലാളിയുടെ മരണത്തിന് പിന്നാലെ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ഡി.എം.കെക്കെതിരേ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് എം.പി. കോടതിയില്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us