കല്‍ക്കരി ക്ഷാമം: മന്ത്രിമാരുടെ യോഗം വിളിച്ച് അമിത് ഷാ

New Update

publive-image

Advertisment

ന്യൂഡല്‍ഹി: കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് കേന്ദ്രമന്ത്രിമാരുടെ യോഗം വിളിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് നിരവധി സംസ്ഥാനങ്ങള്‍ വൈദ്യുതി പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലായിരുന്നു യോഗം. എന്‍ടിപിസിയിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

യോഗം മണിക്കൂറുകള്‍ നീണ്ടു. കല്‍ക്കരി, ഊര്‍ജ മന്ത്രിമാരുമായാണ് അമിത് ഷാ കൂടിക്കാഴ്ച നടത്തിയത്. പവര്‍ പ്ലാന്റുകളിലെ കല്‍ക്കരിയുടെ ലഭ്യത, ഊര്‍ജ ആവശ്യം എന്നിവ ചര്‍ച്ചയായി.

amit shah
Advertisment