New Update
ലഖ്‌നൗ: ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചും, അജയ് മിശ്രയെ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടും ലഖ്‌നൗവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മൗനവ്രതം ആചരിച്ചു. പ്രിയങ്ക ഗാന്ധിയും മൗനവ്രതത്തില്‍ പങ്കെടുത്തു.
Advertisment
കര്‍ഷകരുടെ കൊലപാതകത്തില്‍ സുതാര്യമായ അന്വേഷണം നടക്കണമെങ്കില്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രിയെ പുറത്താക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. അജയ് മിശ്രയെ പുറത്താക്കുന്നതു വരെ താന്‍ പോരാടുമെന്ന് പ്രിയങ്ക പ്രതികരിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതിയെ സംരക്ഷിക്കുന്നുവെന്നും പ്രിയങ്ക ആരോപിച്ചു.