Advertisment

വീട്ടില്‍ അഞ്ചു പേര്‍ക്ക് വോട്ട്; എന്നിട്ടും, തമിഴ്‌നാട്ടില്‍ ബിജെപി നേതാവിന് ലഭിച്ചത് ഒരു വോട്ട് മാത്രം

New Update

publive-image

Advertisment

ചെന്നൈ: കോയമ്പത്തൂരിലെ പെരിയനായ്ക്കന്‍പാളയം യൂണിയനില്‍ വാര്‍ഡ് മെമ്പറാകാന്‍ മത്സരിച്ച പ്രാദേശിക ബിജെപി നേതാവായ ഡി. കാര്‍ത്തിക്കിന് ലഭിച്ചത് ഒരു വോട്ട് മാത്രം. എന്നാല്‍, കാര്‍ത്തിക്കിന്റെ വീട്ടില്‍ അഞ്ച് വോട്ടുകളുണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയം.

സംഭവം ഉടന്‍ തന്നെ സോഷ്യല്‍ മീഡിയയിലും വൈറലായി. കുടുംബാംഗങ്ങളുടെയും, നാട്ടിലെ ബിജെപിക്കാരുടെയും വോട്ട് എങ്ങോട്ടുപോയെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. 'തമിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് കിട്ടിയത് ഒരേയൊരു വോട്ട്. മറ്റുള്ളവര്‍ക്ക് വോട്ട് ചെയ്യാന്‍ തീരുമാനിച്ച അദ്ദേഹത്തിന്റെ വീട്ടിലുള്ള ആ നാലുപേരെ ഓര്‍ത്ത് അഭിമാനിക്കുന്നു' എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മീന കന്ദസ്വാമി ട്വീറ്റ് ചെയ്തു.

എന്നാല്‍ താന്‍ സ്വതന്ത്രനായിട്ടാണ് മത്സരിച്ചതെന്നാണ് കോയമ്പത്തൂര്‍ ജില്ലാ യുവമോര്‍ച്ച ഉപാധ്യക്ഷന്‍ കൂടിയായ കാര്‍ത്തിക് പറയുന്നത്. തനിക്കും കുടുംബാംഗങ്ങള്‍ക്ക് മത്സരിച്ച വാര്‍ഡില്‍ വോട്ടുണ്ടായിരുന്നില്ലെന്നും കാര്‍ത്തിക് പറയുന്നു. മറ്റൊരു വാര്‍ഡിലായിരുന്നു തങ്ങളുടെ വോട്ടെന്ന് കാര്‍ത്തിക് ഒരു മാധ്യമത്തോട് പ്രതികരിച്ചു.

Advertisment