Advertisment

ധീരജവാന്റെ സംസ്‌ക്കാരത്തില്‍ ആദ്യന്തം പങ്കെടുത്ത് മുഖ്യമന്ത്രിയും ! മൃതദേഹം സല്യൂട്ട് ചെയ്ത് സ്വീകരിച്ചതും തോളില്‍ ചുമന്ന് അന്ത്യയാത്ര നല്‍കിയതും മുഖ്യമന്ത്രി. വീരമൃത്യുവരിച്ച ജവാനോട് നീതി പുലര്‍ത്തിയത് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ഛന്നി ! പൂഞ്ചില്‍ ഭീകരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഗജ്ജന്‍ സിങിന് നാടിന്റെ യാത്രാമൊഴി. ഗജ്ജന്‍സിങിന്റെ കുടുംബത്തിന് പഞ്ചാബ് സര്‍ക്കാര്‍ വക 50 ലക്ഷം രൂപ സഹായം. എല്ലാ ഭരണാധികാരികളും മാതൃകയാക്കേണ്ട നടപടിയെന്ന് സോഷ്യല്‍ മീഡിയ

New Update

publive-image

Advertisment

ഡല്‍ഹി: ജമ്മുകാശ്മീലെ പൂഞ്ചില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ജവാന്റെ സംസ്‌ക്കാര ചടങ്ങില്‍ ആദ്യന്ത്യം വരെ പങ്കെടുത്ത് മുഖ്യമന്ത്രി. പഞ്ചാബ് മുഖ്യമന്തി ചരണ്‍ജിത് സിങ് ഛന്നിയാണ് ഈ വ്യത്യസ്തനായ മുഖ്യമന്ത്രി.

പൂഞ്ചില്‍ ഏറ്റുമുട്ടലില്‍ വിരമൃത്യു വരിച്ച ധീര ജവാന്‍ ഗജ്ജന്‍ സിങ്ങിന്റെ മൃതശരീരം നാട്ടിലെത്തിച്ചപ്പോഴാണ് മുഖ്യമന്ത്രിയുടെ ഈ ആദരവ്. മൃതദേഹം സല്യൂട്ട് ചെയ്ത് സ്വീകരിച്ച് തന്റെ തോളില്‍ ചുമന്ന് അന്ത്യയാത്രയും നല്‍കിയാണ് ചരണ്‍ജിത് സിങ് ഛന്നി മടങ്ങിയത്.

publive-image

ഗജ്ജന്‍ സിങ്ങിന്റെ കുടുംബത്തിന് 50 ലക്ഷം രൂപയാണ് പഞ്ചാബ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അതിര്‍ത്തിയില്‍ നാടിന് വേണ്ടി സ്വജീവന്‍ പണയം വെക്കുന്ന ജവാന്മാരോട് ഓരോ നാടും സര്‍ക്കാരും കാണിക്കേണ്ട നീതിയാണ് ചരണ്‍ജിത് സിംഗ് ചന്നിയില്‍ നിന്ന് കണ്ടതെന്നാണ് ഓരോരുത്തരുടെയും അഭിപ്രായം.

publive-image

സോഷ്യല്‍ മീഡിയയിലും ചരണ്‍ജിത്ത് സിങ് ഛന്നിയുടെ ഈ മാതൃകയെ വലിയ തോതില്‍ പ്രശംസിക്കുന്നുണ്ട്. ആഴ്ചകള്‍ക്ക് മുമ്പാണ് ഛന്നി പഞ്ചാബ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്.

പൂഞ്ചില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മലയാളിയായ കൊല്ലം ഓടാനവട്ടം സ്വദേശിയായ വൈശാഖും വീരമൃത്യു വരിച്ചിരുന്നു.

 

NEWS
Advertisment