ഉപരാഷ്ട്രപതി അരുണാചല്‍പ്രദേശ് സന്ദര്‍ശിച്ചത് ശരിയല്ലെന്ന് ചൈന; ഇതില്‍ ചൈനയ്ക്ക് എന്ത് കാര്യമെന്ന് ഇന്ത്യ

New Update

publive-image

Advertisment

ന്യൂഡൽഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ അരുണാചൽ പ്രദേശ് സന്ദര്‍ശനത്തിനെതിരെ പ്രതികരിച്ച ചൈനയ്ക്ക് ഇന്ത്യയുടെ മറുപടി. അതിർത്തി പ്രശ്നങ്ങൾ നിലനിൽക്കുന്നതിനിടെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അരുണാൽ പ്രദേശ് സന്ദർശിച്ചത് ശരിയായില്ല എന്നായിരുന്നു ചൈനീസ് വിദേശകാര്യ വക്താവ് സാഹോ ലിജിയാൻ പറഞ്ഞത്.

ചൈനീസ് വിദേശകാര്യ വക്താവിന്റെ പരാമര്‍ശത്തിനെതിരെ ഇന്ത്യൻ വിദേശകാര്യ വക്താവ് രംഗത്തെത്തി. അരുണാചൽപ്രദേശ് ഇന്ത്യയുടെ ഭാഗമാണ്. അത് അന്യരുടെ അധീനതയിൽ പെടുത്താൻ സാധിക്കില്ല. രാജ്യത്തിനകത്തുള്ള മറ്റുള്ള എല്ലാ സംസ്ഥാനങ്ങളിലേക്കും പോകുന്നത് പോലെയാണ് അരുണാചൽപ്രദേശിലേക്കും ഉപരാഷ്ട്രപതി പോകുന്നത്. ഇതിനെ ചൈന എതിർക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

venkaiah naidu
Advertisment