Advertisment

അഫ്ഗാനിസ്താന്‍ വിഷയത്തില്‍ റഷ്യ ആതിഥേയത്വം വഹിക്കുന്ന ചര്‍ച്ചയില്‍ ഇന്ത്യ പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം; യോഗത്തില്‍ പങ്കെടുക്കാന്‍ താലിബാനും

New Update

publive-image

ന്യൂഡല്‍ഹി: അഫ്ഗാനിസ്താന്‍ വിഷയത്തില്‍ റഷ്യ ആതിഥേയത്വം വഹിക്കുന്ന ചര്‍ച്ചയില്‍ ഇന്ത്യ പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. ഒക്ടോബര്‍ 20-ന് മോസ്‌കോയിലാണ് ചര്‍ച്ച നടക്കുക. മോസ്‌കോ ഫോര്‍മാറ്റ് ചര്‍ച്ചയെന്ന് വിളിക്കുന്ന ഇതില്‍ താലിബാന്‍ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിട്ടുണ്ടെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ചൈന, പാകിസ്താന്‍, ഇറാന്‍ എന്നീ രാജ്യങ്ങളും പങ്കെടുക്കും. അഫ്ഗാനിലെ താത്കാലിക താലിബാന്‍ സര്‍ക്കാരുമായി ഇന്ത്യ നടത്തുന്ന ആദ്യ ഔദ്യോഗിക ചര്‍ച്ചയ്ക്ക് മോസ്‌കോ വേദിയാകും.

Advertisment