Advertisment

എറണാകുളം-അങ്കമാലി അതിരൂപതയിലെ വിമത നീക്കം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിക്കാന്‍ നീക്കം ! വിമത നീക്കത്തിന് നേതൃത്വം നല്‍കുന്നത് എറണാകുളം-അങ്കമാലി രൂപതക്കാരനായ ആര്‍ച്ച് ബിഷപ്പിന്റെ നേതൃത്വത്തില്‍ ! ആരാധനാ ക്രമ ഏകീകരണം നടപ്പിലാക്കാന്‍ അനുവദിക്കരുതെന്ന് വിമതര്‍. യുവജനങ്ങള്‍ക്ക് വേണ്ടത് ജനാഭിമുഖമെന്നും മറിച്ചായാല്‍ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്നും കാട്ടി വത്തിക്കാനെ സമീപിക്കാന്‍ ഒപ്പുശേഖരണം തുടങ്ങി. വിശ്വാസികളെ ഭീഷണിപ്പെടുത്തിയും സമ്മര്‍ദ്ദം ചെലുത്തിയും ഒപ്പം നിര്‍ത്താന്‍ നീക്കം ! എറണാകുളത്തെ പ്രസിദ്ധീകരണം മാത്രം വായിക്കാനും പ്രചരിപ്പിക്കാനും നിര്‍ദേശം. ഡല്‍ഹിയില്‍ പുതുതായി സന്യാസ സഭ തുടങ്ങിയ സാംസ്‌ക്കാരിക സംഘടനയോട് സഹകരിക്കരുതെന്നും നിര്‍ദേശം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ഡല്‍ഹി : എറണാകുളം-അങ്കമാലി അതിരൂപതയിലെ വിമത നീക്കം കേരളത്തിനു പുറത്തേക്ക് കൂടി വ്യാപിപ്പിക്കാന്‍ ഒരു ചെറിയ വിഭാഗം വിശ്വാസികള്‍ രംഗത്ത്. കേരളത്തിനു പുറത്തുള്ള ഒരു എറണാകുളം-അങ്കമാലി അതിരൂപതക്കാരനായ ആര്‍ച്ച ബിഷപ്പിന്റെ പിന്തുണയോടെയാണ് ഈ വിമത നീക്കം. ആരാധനാ ക്രമം ഏകീകരിക്കുന്നതിനെതിരെ വത്തിക്കാനെ സമീപിച്ചും എറണാകുളം അങ്കമാലി അതിരൂപതയിലെ വിമതരെ സാമ്പത്തികമായി സഹായിക്കാന്‍ ആഹ്വാനം ചെയ്തുമാണ് പുതിയ നീക്കം.

ആരാധനാ ക്രമത്തിന്റെ ഏകീകരണത്തിന്റെ പിന്നാലെയാണ് കേരളത്തിനു പുറത്തും പ്രതിഷേധമുയര്‍ത്താനുള്ള നീക്കം. അള്‍ത്താര അഭിമുഖമായ കുര്‍ബാന അംഗീകരിക്കില്ലെന്നും ജനാഭിമുഖ കുര്‍ബാന തുടരണമെന്നുമാണ് ഇവരുടെ ആവശ്യം. ഇതിനായി ഇവര്‍ പറയുന്നത് അള്‍ത്താര അഭിമുഖം യുവജനങ്ങള്‍ക്ക് താല്‍പര്യമില്ലെന്നാണ്.

പുറം തിരിഞ്ഞുള്ള കുര്‍ബാന യുവജനങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും ഇതു ക്രമസമാധാന പ്രശ്നമുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടി വത്തിക്കാന് പരാതി നല്‍കാനുമാണ് നീക്കം. ആര്‍ച്ച് ബിഷപ്പിന്റെ വിശ്വസ്തരായ മൂന്നു വൈദീകരും ചില അല്‍മായരും ചേര്‍ന്നാണ് ഇതിനു ചുക്കാന്‍ പിടിക്കുന്നത്. ഇതിന്റെ പേരില്‍ വത്തിക്കാന് പരാതി നല്‍കാന്‍ ഒപ്പുശേഖരണവും നടത്തുന്നുണ്ട്.

ഇതിനായി പ്രത്യേക കാമ്പയിനും നടക്കുന്നു. പരാതിയില്‍ ഒപ്പിടാന്‍ കഴിയാത്തവരെ വീടുകളിലെത്തി കണ്ടാണ് ഒപ്പുശേഖരണം. ഭീഷണിപ്പെടുത്തിയും സമ്മര്‍ദ്ദം ചെലുത്തിയും ഒപ്പു വാങ്ങുന്നതായും ആക്ഷേപമുണ്ട്.

കേരളത്തിന് പുറത്ത് ജനാഭിമുഖ കുര്‍ബാനയുടെ മഹത്വം മനസിലാക്കിയ പാലാ, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി രൂപതക്കാരൊക്കെ ഇവര്‍ക്കൊപ്പമുണ്ടെന്ന പ്രചാരണത്തിലാണ് പലരെയും ഇവര്‍ വീഴ്ത്തുന്നത്. വിശ്വാസപരമായ കൂദാശകള്‍ നടത്തി കിട്ടാന്‍ പലപ്പോഴും ഈ വൈദീകരുടെ ഭീഷണിക്ക് വഴങ്ങുകയാണ് പല വിശ്വാസികളും.

അതിനിടെ ഡല്‍ഹി ഹരിനഗറില്‍ സ്ഥാപിച്ച ഒരു സന്യാസ സഭാ സമൂഹത്തിന്റെ സാംസ്‌ക്കാരിക സംഘടനയുടെ പ്രവര്‍ത്തനങ്ങളുമായി ഒരു തരത്തിലും സഹകരിക്കരുതെന്ന നിര്‍ദേശവും ഈ വിഭാഗം നല്‍കുന്നുണ്ട്. ചങ്ങനാശ്ശേരി-പാലാ-കാഞ്ഞിരപ്പള്ളി രൂപതകള്‍ ക്രൈസ്തവരെ സംഘപരിവാറുമായി അടുപ്പിക്കുന്നതിനുവേണ്ടി തുടങ്ങിയ സംവീധാനമാണ് ഇതെന്നാണ് ആക്ഷേപം. ഇതിനു പകരം എറണാകുളം-അങ്കമാലി അതിരൂപതയുടെ മാത്രം പ്രസിദ്ധീകരണമായ സത്യദീപം വാങ്ങണമെന്നാണ് നിര്‍ദേശം.

മലയാളം വശമില്ലാത്തവര്‍ക്കായി ഇംഗ്ലീഷ് സത്യദീപം വാങ്ങാനാണ് നിര്‍ദേശം. സത്യദീപത്തിന്റെ ഇംഗ്ലീഷ് പതിപ്പ് തീര്‍ച്ചയായും വിശ്വാസത്തെ അടുത്തറിയാന്‍ സഹായിക്കുമെന്നും ഇവര്‍ പ്രചരിപ്പിക്കുന്നുണ്ട്. സത്യദീപത്തെ സഹായിക്കാന്‍ വരിസംഖ്യയും കുടിശികയും എത്രയും വേഗം എറണാകുളം കൊയ്നോനിയ കോര്‍ഡിനേറ്റര്‍മാരെ ഏല്‍പ്പി്കാന്‍ നിര്‍ദേശമുണ്ട്.

Advertisment