New Update
Advertisment
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബേക്കറി പലഹാരങ്ങള്‍ വാങ്ങിക്കഴിച്ച മൂന്ന് പെണ്‍കുട്ടികള്‍ മരിച്ചു. കഴിഞ്ഞ ശനിയാഴ്ച റായ്ബറേലി ജില്ലയിലെ ഉൻചഹാർ മേഖലയിലാണ് സംഭവം നടന്നത്. നാലും ആറും എട്ടും വയസുള്ള പെണ്‍കുട്ടികളാണ് മരിച്ചത്.
പെൺകുട്ടികളുടെ പിതാവ് നവീൻ കുമാർ സിംഗ് വെള്ളിയാഴ്ച വൈകുന്നേരം ജമുനാപൂർ മാർക്കറ്റിൽ നിന്നും വാങ്ങിയ ബേക്കറി പലഹാരങ്ങള്‍ പെണ്‍കുട്ടികള്‍ കഴിക്കുകയായിരുന്നു. ഭിച്ചയുടൻ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് വിനയ് കുമാർ മിശ്ര ഗ്രാമത്തിലെത്തി പെൺകുട്ടികൾ കഴിച്ച ലഘുഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു.പോസ്റ്റ്മോർട്ടത്തിൽ മരണ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.