സിബിഎസ്ഇ 10, 12 ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള പരീക്ഷയുടെ ടൈംടേബിള്‍ പുറത്തിറക്കി

New Update

ന്യൂഡല്‍ഹി: സിബിഎസ്ഇ 10, 12 ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള പരീക്ഷയുടെ ടൈംടേബിള്‍ പുറത്തിറക്കി. പത്താം ക്ലാസിലെ ആദ്യ ടേം ബോര്‍ഡ് പരീക്ഷകള്‍ നവംബര്‍ 30 മുതല്‍ ആരംഭിക്കും. 12-ാം ക്ലാസിലെ പരീക്ഷകള്‍ ഡിസംബര്‍ ഒന്ന് മുതല്‍ ആരംഭിക്കും.

Advertisment

publive-image

  • ഡിസംബര്‍ ഒന്ന് (ബുധന്‍): സോഷ്യോളജി
  • ഡിസംബര്‍ മൂന്ന് (വെള്ളി): ഇംഗ്ലീഷ് കോര്‍
  • ഡിസംബര്‍ 6 (തിങ്കള്‍): ഗണിതം
  • ഡിസംബര്‍ 7 (ചൊവ്വ): ഫിസിക്കല്‍ എജ്യുക്കേഷന്‍
  • ഡിസംബര്‍ 8 (ബുധന്‍): ബിസിനസ് സ്റ്റഡീസ്
  • സെപ്റ്റംബര്‍ 9 (വ്യാഴം): ജോഗ്രഫി
  • സെപ്റ്റംബര്‍ 10 (വെള്ളി): ഫിസിക്‌സ്
  • ഡിസംബര്‍ 11 (ശനി): സൈക്കോളജി
  • ഡിസംബര്‍ 13 (തിങ്കള്‍): അക്കൗണ്ടന്‍സി
  • ഡിസംബര്‍ 14 (ചൊവ്വ): കെമിസ്ട്രി
  • ഡിസംബര്‍ 15 (ബുധന്‍): ഇക്കോണമിക്‌സ്
  • ഡിസംബര്‍ 16 (വ്യാഴം): ഹിന്ദി
  • ഡിസംബര്‍ 17 (വെള്ളി): പൊളിറ്റിക്കല്‍ സയന്‍സ്
  • ഡിസംബര്‍ 18 (ശനി): ബയോളജി
  • ഡിസംബര്‍ 20 (തിങ്കള്‍): ഹിസ്റ്ററി
  • ഡിസംബര്‍ 21 (ചൊവ്വ): ഇന്‍ഫര്‍മാറ്റിക്‌സ് പ്രാക്ടിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ്
  • ഡിസംബര്‍ 22 (ബുധന്‍): ഹോം സയന്‍സ്.

പ്രഖ്യാപിച്ച ടൈംടേബിള്‍ പ്രധാന വിഷയങ്ങളുടേതാണെന്നും, ചെറിയ വിഷയങ്ങളുടേത് പ്രത്യേകമായി സ്‌കൂളിലേക്ക് അയക്കുമെന്നും പരീക്ഷാ കണ്‍ട്രോളര്‍ സന്യം ഭരദ്വാജ് പറഞ്ഞു.

10, 12 ക്ലാസുകളിലെ ആദ്യ ടൈം ബോര്‍ഡ് പരീക്ഷകള്‍ നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ ഓഫ്‌ലൈനായി നടത്തുമെന്ന് ബോര്‍ഡ് നേരത്തെ അറിയിച്ചിരുന്നു. പരീക്ഷകള്‍ ഒബ്ജക്ടീവ് രീതിയിലായിരിക്കുമെന്നും, ദൈര്‍ഘ്യം 90 മിനിറ്റായിരിക്കുമെന്നും കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. ശൈത്യകാലം കണക്കിലെടുത്ത് 10.30-ന് പകരം 11.30 മുതല്‍ പരീക്ഷകള്‍ ആരംഭിക്കും.

ടൈം 1 പരീക്ഷകള്‍ക്കു ശേഷം, മാര്‍ക്കുകള്‍ പ്രഖ്യാപിക്കുമെന്നും ഭരദ്വാജ് വ്യക്തമാക്കി. ഒന്നും രണ്ടും ടേം പരീക്ഷകള്‍ക്കു ശേഷം അന്തിമ ഫലങ്ങള്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രാക്ടിക്കൽ പരീക്ഷകൾ അല്ലെങ്കിൽ ഇന്റേണൽ അസസ്മെന്റ് ആദ്യ ടേം പരീക്ഷകൾ പൂർത്തിയാകും മുമ്പ് സ്കൂളുകളിൽ പൂർത്തിയാക്കും

Advertisment