ഉത്തരാഖണ്ഡില്‍ കനത്ത മഴ: റെഡ് അലേര്‍ട് പ്രഖ്യാപിച്ചു, 3 മരണം

New Update

publive-image

ഡെറാഡൂണ്‍: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഉത്തരാഖണ്ഡില്‍ റെഡ് അലേര്‍ട് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പൗരി ജില്ലയില്‍ മൂന്നു പേര്‍ മരിച്ചു. ടെന്റില്‍ താമസിച്ചിരുന്ന നേപാള്‍ സ്വദേശികളാണ് മരിച്ചത്. സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ റെഡ് അലേര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥിതി ശാന്തമാകാതെ സംസ്ഥാനത്തേക്ക് ആളുകള്‍ വരരുതെന്ന് സംസ്ഥാന സര്‍കാര്‍ നിര്‍ദേശിച്ചു.

Advertisment

നൈനിറ്റാളിലേക്കുള്ള പാതകളില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്നവരോട് സ്വദേശങ്ങളിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടു. 2000 തീര്‍ത്ഥാടകരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. തെക്കന്‍ ബംഗാളിലും പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതേസമയം ഉത്തരാഖണ്ഡില്‍ നദികളിലെ ജലനിരപ്പ് ഉയരുകയും മണ്ണിടിഞ്ഞ് വീണ് റോഡുകള്‍ അടഞ്ഞതിനെത്തുടര്‍ന്ന് ഗതാഗതം സ്തംഭിക്കുകയും ചെയ്തിരിക്കുകയാണ്. കനത്ത മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ബദരീനാഥ് ഹൈവെയില്‍ കുടുങ്ങിയ യാത്രക്കാരെ സാഹസികമായി രക്ഷപ്പെടുത്തി. ഉത്തരാഖണ്ഡിലും പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

Advertisment