New Update
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജെയിംസ് ബോണ്ട് മീം ഉപയോഗിച്ചു പരിഹസിച്ച് തൃണമൂല്‍ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയാൻ. ബോണ്ട് പോസിൽ പ്രധാനമന്ത്രിയുടെ ചിത്രവും, ‘ദേ കോൾ മി 007’ എന്ന വാക്യവും ഉള്‍പ്പെടുത്തിയുള്ള ചിത്രമാണ് ഡെറിക് ഒബ്രിയാൻ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്.
Advertisment
https://www.facebook.com/derekobrienmp/posts/2455590617906497
007 എന്നത് 0 വികസനം, 0 സാമ്പത്തിക വളർച്ച, 7 വർഷത്തെ സാമ്പത്തിക രംഗത്തെ പിടിപ്പുകേട് എന്നാണെന്നും ഡെറിക് ഒബ്രിയാൻ വ്യാഖ്യാനിക്കുന്നു. പ്രധാനമന്ത്രിയുടെ ഓഫിസിൽ നരേന്ദ്ര മോദി ഏഴു വർഷം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് പരിഹാസം.