Advertisment

കുപ്പത്തൊട്ടിയില്‍ നിന്ന് ലഭിച്ച ഏഴരലക്ഷം രൂപയുടെ സ്വര്‍ണം തിരിച്ചു നല്‍കി ശുചീകരണ തൊഴിലാളി

New Update

publive-image

Advertisment

ചെന്നൈ: കുപ്പത്തൊട്ടിയില്‍ നിന്ന് ലഭിച്ച ഏഴരലക്ഷം രൂപയുടെ സ്വര്‍ണം ശുചീകരണ തൊഴിലാളി തിരിച്ചു നല്‍കി. മേരി എന്ന തൊഴിലാളിയാണ് തനിക്ക് കിട്ടിയ ലക്ഷങ്ങളുടെ വിലമതിക്കുന്ന വസ്തു തിരികെ നല്‍കിയത് . തമിഴ്‌നാട്ടിലാണ് സംഭവം.

കൊറിയര്‍ കമ്പനി ജീവനക്കാരനായ ഗണേഷ് രാമന്‍ എന്നയാളുടെ സ്വര്‍ണനാണയമാണ് നഷ്ടപ്പെട്ടത്. ഒരു പെട്ടിയിലാണ് ഇയാള്‍ സ്വര്‍ണനാണയം ഇട്ടുവച്ചിരുന്നത്. ഭാര്യ മുറി വൃത്തിയാക്കുന്നതിനിടെ ഇത് അബദ്ധത്തില്‍ പുറത്ത് ഉപേക്ഷിക്കുകയായിരുന്നു.

തുടര്‍ന്ന് ഗണേഷ് പരാതി നല്‍കിയതിനെ തുടര്‍ന്ന്, സമീപത്തെ ചവര്‍ നിക്ഷേപിക്കുന്ന പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. എന്നാല്‍ ഇതിനോടകം ചപ്പ് ചവറുകള്‍ വേര്‍തിരിക്കുന്നതിനിടെ തനിക്ക് ലഭിച്ച സ്വര്‍ണനാണയം മേരി തന്റെ മാനേജര്‍ വഴി അധികൃതര്‍ക്ക് കൈമാറിയിരുന്നു.

പിന്നീട് പൊലീസ് സ്‌റ്റേഷനില്‍ വെച്ച് മേരി തിരിച്ചേല്‍പ്പിച്ച സ്വര്‍ണ നാണയം ഗണേഷിന്റെ കുടുംബത്തിന് കൈമാറി. മേരിയെ പൊലീസ് അഭിനന്ദിച്ചു.

Advertisment