/sathyam/media/post_attachments/ZpknX54lgYkp9vm707N9.jpg)
ന്യൂഡല്‍ഹി: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കാന്‍ തയ്യാറെടുക്കുന്നു.പഞ്ചാബിന്റെയും അവിടുത്തെ ജനത്തിന്റെയും താൽപര്യങ്ങൾക്കു വേണ്ടി സ്വന്തം രാഷ്ട്രീയ കക്ഷി രൂപീകരിക്കുമെന്നു അമരീന്ദര്‍ പറഞ്ഞതായി അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവ് രവീൺ തുക്റാൽ ട്വിറ്ററിൽ അറിയിച്ചു.
കർഷക സമരത്തിന് പരിഹാരം കണ്ടെത്തിയാൽ ബിജെപിയുമായി സീറ്റു പങ്കുവയ്ക്കുന്ന കാര്യത്തിൽ ചർച്ചയ്ക്കു തയ്യാറാണെന്നാണ് അമരീന്ദറിന്റെ നിലപാട്. ബിജെപിയില്‍ ചേരില്ലെന്ന് അമരീന്ദര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.