/sathyam/media/post_attachments/GAnIGxkudkLSKe3GAWCg.jpg)
അഹമ്മദാബാദ്: ഗിര്‍ വന്യജീവി സങ്കേതത്തില്‍ സിംഹത്തിന്റെ ആക്രമണത്തില്‍ പതിനഞ്ചു വയസ്സുകാരന് ഗുരുതര പരിക്ക്.
വിക്രം ചൗദ എന്ന ബാലനാണ് പരിക്കേറ്റത്. സിംഹങ്ങള്‍ ഇണ ചേരുന്നതിന് സമീപത്തു കൂടി കന്നുകാലികളുമായി നീങ്ങുന്നതിനിടയിലായിരുന്നു ആക്രമണം.
ഇണചേരല്‍ തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് കുട്ടിയുടെ പിന്നില്‍ നിന്ന് ആക്രമിക്കുകയായിരുന്നു. ആണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്നവര്‍ ബഹളം വെച്ചതോടെ സിംഹം ഉള്‍വനത്തിലേക്ക് ഓടി മറഞ്ഞു.
വന്യജീവി സങ്കേതത്തിലെ ജലസ്രോതസ്സിന് സമീപത്തു കൂടി കന്നുകാലികളുമായി പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. വെള്ളിയാഴ്ച്ചയായിരുന്നു സംഭവം. വിവരം അറിഞ്ഞ ഉടന്‍ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വിശ്വദാര്‍ ഹെല്‍ത്ത് സെന്ററിലേക്ക് കുട്ടിയെ മാറ്റി.
ഇടുപ്പിലും മുതുകിലുമായി എട്ട് തുന്നലുകള്‍ ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കൂടുതല്‍ ചികിത്സയ്ക്കായി കുട്ടിയെ ജുനഗഡ് സിവിക് ആശുപത്രിയിലേക്ക് മാറ്റി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us