പ്ലസ് ടു വിദ്യാര്‍ഥിനികള്‍ക്ക് മൊബൈല്‍ ഫോണും ബിരുദം പൂര്‍ത്തിയാക്കിയ പെണ്‍കുട്ടികള്‍ക്ക് ഇലക്ട്രിക്ക് സ്‌കൂട്ടറും! ഉത്തര്‍പ്രദേശില്‍ വന്‍ വാഗ്ദാനങ്ങളുമായി പ്രിയങ്ക ഗാന്ധി

New Update

publive-image

ലഖ്‌നൗ: തിരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കെ യുപിയില്‍ വന്‍ വാഗ്ദാനങ്ങളുമായി പ്രിയങ്ക ഗാന്ധി. പ്ലസ് ടു വിദ്യാര്‍ഥിനികള്‍ക്ക് മൊബൈല്‍ ഫോണും ബിരുദം പൂര്‍ത്തിയാക്കിയ പെണ്‍കുട്ടികള്‍ക്ക് ഇലക്ട്രിക്ക് സ്‌കൂട്ടറും നല്‍കുമെന്ന് പ്രിയങ്ക പറഞ്ഞു.

Advertisment

കഴിഞ്ഞ ദിവസം കുറച്ച് പെണ്‍കുട്ടികളെ താന്‍ കണ്ടുവെന്നും പഠനത്തിനും സുരക്ഷയ്ക്കുമായി മൊബൈല്‍ ഫോണ്‍ വേണമെന്ന് അവര്‍ തന്നോട് പറഞ്ഞുവെന്നും പ്രിയങ്ക പറഞ്ഞു. 'അധികാരത്തില്‍ വന്നാല്‍ പ്ലസ് ടു വിദ്യാര്‍ഥിനികള്‍ക്ക് മൊബൈല്‍ ഫോണും ബിരുദം പൂര്‍ത്തിയാക്കിയ പെണ്‍കുട്ടികള്‍ക്ക് ഇലക്ട്രിക്ക് സ്‌കൂട്ടറും നല്‍കാന്‍ തീരുമാനിച്ച വിവരം സന്തോഷത്തോടെ അറിക്കുന്നു, പ്രിയങ്ക പറയുന്നു.

ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ 40 ശതമാനം സീറ്റുകള്‍ വനിതകള്‍ക്ക് നല്‍കുമെന്ന് കഴിഞ്ഞ ദിവസം പ്രിയങ്ക പ്രഖ്യാപിച്ചിരുന്നു.

priyanka gandhi
Advertisment