New Update
ലക്‌നൗ: ലഖീംപൂര്‍ കര്‍ഷക കൊലപാതകത്തില്‍ പ്രതിഷേധിച്ച് കര്‍ഷക സംഘടനകളുടെ മഹാ പഞ്ചായത്ത് ഇന്ന് ലക്‌നൗവില്‍ ചേരും. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പ്രധാനമന്ത്രി മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ മഹാ പഞ്ചായത്ത് ചേരുന്നത്.
Advertisment
അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയടക്കം 13 പേരെയാണ് ലഖീംപൂര്‍ കര്‍ഷക കൊലപാതക കേസില്‍ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. അജയ് മിശ്ര മന്ത്രി ആയിരിക്കുമ്പോള്‍ കേസ് അന്വേഷണം ശരിയായ രീതിയില്‍ പോകില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.
അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് ഒക്ടോബര്‍ 12 ന് കര്‍ഷക സംഘടനകള്‍ രാജ്യവ്യാപക ട്രെയിന്‍ തടയിലും നടത്തിയിരുന്നു. മഹ പഞ്ചായത്തിനോട് അനുബന്ധിച്ച് കര്‍ശന സുരക്ഷയാണ് ലഖ്‌നൗവില്‍ ഒരുക്കിയിരിക്കുന്നത്.