50,000 യുവതി-യുവാക്കള്‍ക്ക് തൊഴിലവസരത്തിന് സാധ്യത; ഇന്ത്യയിലെ ആദ്യത്തെ 'സ്‌കില്‍ ഇംപാക്റ്റ് ബോണ്ടി'ന് തുടക്കം

New Update

publive-image

Advertisment

ന്യൂഡല്‍ഹി: നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (എന്‍എസ്ഡിസി) രാജ്യത്തെ നൈപുണ്യവികസനത്തിനായി ആഗോള പങ്കാളികളുമായി സഹകരിച്ച് 'ഇംപാക്റ്റ് ബോണ്ട്' പുറത്തിറക്കി. 14.4 മില്യണ്‍ ഡോളറിന്റെ ഫണ്ടാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഇത് 50,000 യുവതി-യുവാക്കള്‍ക്ക് തൊഴിലവസരമൊരുക്കും.

എന്‍എസ്ഡിസിക്കൊപ്പം, ചാള്‍സ് രാജകുമാരന്റെ ബ്രിട്ടീഷ് ഏഷ്യന്‍ ട്രസ്റ്റ്, മൈക്കല്‍ & സൂസണ്‍ ഡെല്‍ ഫൗണ്ടേഷന്‍ (എംഎസ്ഡിഎഫ്), ചില്‍ഡ്രന്‍സ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഫൗണ്ടേഷന്‍ (സിഐഎഫ്എഫ്), എച്ച്എസ്ബിസി ഇന്ത്യ, ജെഎസ്ഡബ്ല്യു ഫൗണ്ടേഷന്‍, ദുബായ് കെയേഴ്‌സ് എന്നിവയും ആഗോള സഖ്യത്തില്‍ ഉള്‍പ്പെടുന്നു. എഫ്‌സിഡിഒ (യുകെ സര്‍ക്കാര്‍), യുഎസ്എഐഡി എന്നിവയാണ് സാങ്കേതിക പങ്കാളികള്‍.

പൊതു, സ്വകാര്യ പങ്കാളികളും, പൊതു സ്വകാര്യ പങ്കാളിത്ത ഓര്‍ഗനൈസേഷനായ എന്‍എസ്ഡിസിയും ഉള്‍പ്പെടുന്ന ആദ്യ ഇംപാക്റ്റ് ബോണ്ട് കൂടിയാണ് സ്‌കില്‍ ഇംപാക്റ്റ് ബോഡ് (എസ്‌ഐബി). സിഐഎഫ്എഫ്, എച്ച്എസ്ബിസി ഇന്ത്യ, ജെഎസ്ഡബ്ല്യു ഫൗണ്ടേഷന്‍, ദുബായ് കെയേഴ്‌സ് എന്നിവ 'ഔട്ട്കം' ഫണ്ടിനെ പിന്തുണയ്ക്കുന്നു.

ഇംപാക്റ്റ് ബോണ്ടിന്റെ സമയപരിധിയില്‍ (നാല് വര്‍ഷം) പദ്ധതി നടപ്പിലാക്കുന്നതിന് സേവന ദാതാക്കള്‍ക്ക് മുന്‍കൂര്‍ പ്രവര്‍ത്തന മൂലധമായി 40 ലക്ഷം ഡോളര്‍ നല്‍കുന്നതിന് പ്രതിജ്ഞാബദ്ധരായ 'റിസ്‌ക് ഇന്‍വെസ്റ്റേ'ഴ്‌സാണ് എന്‍എസ്ഡിസിയും, എംഎസ്ഡിഎഫും. ലക്ഷ്യം കൈവരിക്കുമ്പോള്‍, റിസ്‌ക് ഇന്‍വെസ്റ്റര്‍ ഫണ്ടിംഗ് ഓരോ വര്‍ഷവും വീണ്ടും നിക്ഷേപിക്കപ്പെടുമെന്ന് പ്രസ്താവനയില്‍ പറയുന്നു.

ഇന്ത്യയിലെ 50,000 യുവതി-യുവാക്കള്‍ക്ക് നാല് വര്‍ഷത്തിനുള്ളില്‍ പ്രയോജനം ചെയ്യുന്നതിനായി 14.4 മില്യണ്‍ ഡോളര്‍ ഫണ്ട് ഈ സഖ്യം കൊണ്ടുവന്നിട്ടുണ്ടെന്നും പ്രസ്താവന ചൂണ്ടിക്കാണിക്കുന്നു.

ടാര്‍ഗെറ്റ് ഗ്രൂപ്പില്‍ 60 ശതമാനം സ്ത്രീകളും പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. അവരില്‍ നൈപ്യണ്യ വികസനം ഉറപ്പാക്കുകയും, തൊഴിലധിഷ്ഠിത പരിശീലനം നല്‍കുകയുമാണ് ലക്ഷ്യം. ഫലപ്രദമായ ഇടപെടലുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും, നൈപുണ്യ വികസന പരിപാടിയുടെ സ്വാധീനം വര്‍ധിപ്പിക്കുന്നതിനും ആഗോള പങ്കാളികള്‍ പ്രവര്‍ത്തിക്കും.

''എന്‍എസ്ഡിസിയുടെയും ആഗോള സംഘടനകളുടെയും, ഇന്ത്യയിലെ നൈപുണ്യ വികസനം മെച്ചപ്പെടുത്തുന്നതിന് ശ്രമിക്കുന്ന ആളുകളുടെയും സഹകരണത്തിന്റെ ഫലമാണ് സ്‌കില്‍ ഇംപാക്റ്റ് ബോണ്ട്. ഇതുവഴി സംരഭകത്വ സമീപനം പ്രയോഗിക്കുകയും, ഉത്തരവാദിത്തം ഉറപ്പാക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് സ്ത്രീകളുടെ ജീവിതത്തില്‍ പരിവര്‍ത്തനപരമായ സ്വാധീനം ചെലുത്താന്‍ ഈ പദ്ധതിക്ക് കഴിവുണ്ട്'', എന്‍എസ്ഡിസി ചെയര്‍മാനും ലാര്‍സന്‍ & ടൂബ്രോ ലിമിറ്റഡ് ഗ്രൂപ്പ് ചെയര്‍മാനുമായ എഎം നായിക് പറഞ്ഞു.

അപ്പോളോ മെഡ്‌സ്‌കില്‍സ് ലിമിറ്റഡ്, ഗ്രാം തരംഗ് എംപ്ലോയബിലിറ്റി ട്രെയിനിംഗ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ്, ലേര്‍നെറ്റ് സ്‌കില്‍സ് ലിമിറ്റഡ്, മാജിക് ബസ് ഇന്ത്യ ഫൗണ്ടേഷന്‍, പാന്‍ഐഐടി അലുംനി ഫൗണ്ടേഷന്‍ എന്നിവയുള്‍പ്പെടെയുള്ള എന്‍എസ്ഡിസിയുമായി ബന്ധപ്പെട്ടുള്ള പങ്കാളികള്‍ വഴിയാണ് പരിശീലനം നല്‍കുക.

ദക്ഷിണേഷ്യയിലെ ഏറ്റവും കുറഞ്ഞ സ്ത്രീ തൊഴില്‍ പങ്കാളിത്തം ഇന്ത്യയിലാണ്. നൈപുണ്യ പരിപാടികളില്‍ പങ്കെടുക്കുന്ന 100 സ്ത്രീകളില്‍, ഏകദേശം 10 പേര്‍ മാത്രമാണ് മൂന്ന് മാസമോ അതില്‍ കൂടുതലോ ഇതുമായി ബന്ധപ്പെട്ട തൊഴിലുകളില്‍ തുടരുന്നത്.

ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സ്വകാര്യമേഖലയുടെ മൂലധനവും വൈദഗ്ധ്യവും പ്രയോജനപ്പെടുത്തുന്ന നൂതനമായ ധനസഹായ 'ഉപകരണങ്ങളാണ്' ഇംപാക്റ്റ് ബോണ്ടുകള്‍. ഇതില്‍ സ്വകാര്യ നിക്ഷേപകര്‍ (റിസ്‌ക് ഇന്‍വെസ്റ്റര്‍മാര്‍) തുടക്കത്തില്‍ സംരഭത്തിന് ധനസഹായം നല്‍കുന്നു.

Advertisment