2020-21 സാമ്പത്തിക വര്‍ഷത്തേക്കുള്ള പിഎഫ് നിക്ഷേപങ്ങള്‍ക്ക് 8.5% പലിശ അംഗീകരിച്ച് ധനമന്ത്രാലയം

New Update

publive-image

Advertisment

ന്യൂഡല്‍ഹി: 2020-21 ലെ പ്രൊവിഡന്റ് ഫണ്ടുകളുടെ 8.5 ശതമാനം പലിശ നിരക്ക് ധനമന്ത്രാലയം അംഗീകരിച്ചു. ദീപാവലിക്ക് മുന്നോടിയായാണ് അംഗീകാരം. ഗുണഭോക്താക്കളുടെ അക്കൗണ്ടുകളില്‍ പലിശ ക്രെഡിറ്റ് ചെയ്യാന്‍ ഇത് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനെ (ഇപിഎഫ്ഒ) പ്രാപ്തമാക്കും.

വെള്ളിയാഴ്ച മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെ നിരക്ക് എത്രയും വേഗം അറിയിക്കാനാണ് തൊഴില്‍ മന്ത്രാലയം പദ്ധതിയിടുന്നതെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഡെബ്റ്റ്, ഇക്വിറ്റി നിക്ഷേപം എന്നിവയില്‍ നിന്നുള്ള 70,300 കോടി രൂപയുടെ വരുമാനത്തിലാണ് പലിശ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഇതിലൂടെ ഇപിഎഫ്ഒയില്‍ ഏകദേശം 300 കോടി രൂപ മിച്ചം വരുന്നു.

റിട്ടയര്‍മെന്റ് ഫണ്ട് ബോഡിയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് (സിബിടി) മാര്‍ച്ചില്‍ 2020-21 സാമ്പത്തിക വര്‍ഷത്തെ പലിശ നിരക്ക് 8.5 ശതമാനമായി നിലനിര്‍ത്താന്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇക്വിറ്റി നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനം നിലനിര്‍ത്തിക്കൊണ്ടാണ് ശുപാര്‍ശ.

2021 സാമ്പത്തിക വര്‍ഷത്തില്‍, ഇക്വിറ്റിയിലെ നിക്ഷേപം ലിക്വിഡേറ്റ് ചെയ്യാന്‍ ഇപിഎഫ്ഒ തീരുമാനിച്ചിരുന്നു, കൂടാതെ ഡെബ്റ്റ് നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന പലിശയും ഓഹരി നിക്ഷേപത്തില്‍ നിന്നുള്ള വരുമാനവും സംയോജിപ്പിച്ച് പലിശ നിരക്കും ശുപാര്‍ശ ചെയ്തു.

ഉത്സവ സീസണ് മുന്നോടിയായി ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്നതിനായി പലിശ നിരക്ക് അംഗീകരിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുകയായിരുന്നു.

ജനങ്ങളുടെ സാമ്പത്തിക സ്രോതസുകളില്‍ കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഗണ്യമായ പിന്‍വലിക്കലുകള്‍ ഉണ്ടായിട്ടും, 2019-20 ലെ അതേ നിരക്കില്‍ 2020-21 ലെ പിഎഫ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഇപിഎഫ്ഒ നിലനിര്‍ത്തിയിരുന്നു.

കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍, റിട്ടയര്‍മെന്റ് ഫണ്ട് ബോഡി ഉയര്‍ന്ന പിന്‍വലിക്കലുകള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. ഡിസംബര്‍ 31 വരെ ഇപിഎഫ്ഒ മുന്‍കൂര്‍ സൗകര്യത്തിന് (advance facility) കീഴില്‍ നല്‍കിയ 14,310.21 കോടി രൂപയുടെ 56.79 ലക്ഷം ക്ലെയിമുകള്‍ തീര്‍പ്പാക്കി.

വര്‍ഷങ്ങളായി, ഇപിഎഫ്ഒ നിലനിര്‍ത്തിയ താരതമ്യേന ഉയര്‍ന്ന നിരക്കിനെ ധനമന്ത്രാലയം ചോദ്യം ചെയ്യുകയും, മൊത്തത്തിലുള്ള പലിശനിരക്ക് സാഹചര്യത്തിന് അനുസൃതമായി നിരക്ക് എട്ട് ശതമാനത്തിന് താഴെയായി കുറയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.

മറ്റ് സേവിംഗ്‌സ് ഇന്‍സ്ട്രുമെന്റുകളില്‍ ഇപിഎഫ്ഒ നിരക്ക് ഏറ്റവും ഉയര്‍ന്ന നിരക്കായി തുടരുന്നു. ചെറുകിട സേവിംഗ്‌സ് നിരക്കുകള്‍ 4.0 ശതമാനം മുതല്‍ 7.6 ശതമാനം വരെയാണ്. മൊത്തത്തിലുള്ള വിപണി നിരക്കുകളില്‍ ഇടിവുണ്ടായിട്ടും സമീപ പാദങ്ങളില്‍ മാറ്റമില്ലാതെ നിലനിര്‍ത്തിയിട്ടുണ്ട്.

Advertisment