New Update
/sathyam/media/post_attachments/W3va5yTFORIiI093Mp9U.jpg)
മുംബൈ: ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ ജാമ്യം ലഭിച്ച ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഇന്നു ജയില്‍ മോചിതനാകില്ല. വൈകീട്ട് അഞ്ചരക്കുള്ളില്‍ ജാമ്യനടപടികള്‍ പൂര്‍ത്തിയാക്കാന്‍ ആര്യന്റെ അഭിഭാഷകര്‍ക്ക് സാധിക്കാത്തതാണ് ഇതിന് കാരണം.
Advertisment
ജയില്‍ ചട്ടപ്രകാരം റിലീസ് ഉത്തരവ് വൈകീട്ട് അഞ്ചരക്കുള്ളില്‍ ജയിലിന് പുറത്തെ ബെയില്‍ ബോക്‌സില്‍ ലഭിക്കണം. എന്നാല്‍ ഇതിനായി അഭിഭാഷകര്‍ ശ്രമിച്ചെങ്കിലും സമയപരിധി കഴിഞ്ഞിരുന്നു. ശനിയാഴ്ച രാവിലെ ആര്യന്‍ ജയില്‍ മോചിതനാകുമെന്ന് ആര്‍തര്‍ റോഡ് ജയില്‍ അധികൃതര്‍ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us