/sathyam/media/post_attachments/grkADAXiUxKdmQcA8RJy.jpg)
ലഖ്‌നൗ: 2024-ല്‍ നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി കാണണമെങ്കില്‍ യോഗി ആദിത്യനാഥിനെ വീണ്ടും മുഖ്യമന്ത്രിയായി വിജയിപ്പിക്കണമെന്ന് ഉത്തര്‍പ്രദേശിലെ ജനങ്ങളോട് അമിത് ഷാ. ഉത്തര്‍പ്രദേശില്‍ നടന്ന പാര്‍ട്ടി മെംബര്‍ഷിപ്പ് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അമിത് ഷാ.
ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വിജയം 2024-ലെ ലോക്‌സഭ വിജയത്തിലേക്കുള്ള ചവിട്ടുപടിയായിരിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ 90% വാഗ്ദാനങ്ങളും നടപ്പിലാക്കി കഴിഞ്ഞു. യു.പിയില്‍ വികസനങ്ങള്‍ നടക്കാതെ നമുക്ക് രാജ്യത്തിന്റെ വികസനങ്ങള്‍ പൂര്‍ത്തിയാക്കാനാവില്ലെന്നും അമിത് ഷാ പറഞ്ഞു.
ബി.ജെ.പി സര്‍ക്കാര്‍ രാമക്ഷേത്രം എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കുകയാണ്. ഈ ജീവിതകാലയളവില്‍ രാമക്ഷേത്രം കാണാനാവുമെന്ന് നിങ്ങള്‍ പ്രതീക്ഷിച്ചിരുന്നോ എന്നും അമിത് ഷാ ചോദിച്ചു. ആദിത്യനാഥ് ഉത്തര്‍പ്രദേശിനെ മാഫിയ വിമുക്ത സംസ്ഥാനമാക്കി മാറ്റിയെന്നും അമിത് ഷാ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us