Advertisment

നരേന്ദ്ര മോദി- ഫ്രാന്‍സിസ് മാര്‍പാപ്പ കൂടിക്കാഴ്ച ഇന്ന് ! ചരിത്രപരമായ കൂടിക്കാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12 മണിക്ക്. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ആഗോള കത്തോലിക്കാ സഭയുടെ ആസ്ഥാനത്തെത്തുന്നത് രണ്ടു പതിറ്റാണ്ടിനു ശേഷം ! ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് ഉടന്‍ സാധ്യത. പ്രതീക്ഷയോടെ ക്രൈസ്തവ വിശ്വാസികള്‍. ഗോവയിലെ തെരഞ്ഞെടുപ്പില്‍ വോട്ടാകുമെന്ന പ്രതീക്ഷയില്‍ ബിജെപിയും

New Update

publive-image

Advertisment

ന്യൂഡല്‍ഹി/റോം: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാന്‍സിസ് മാര്‍പാപ്പയും തമ്മിലുള്ള കൂടിക്കാഴ്ച ഇന്നു നടക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12 മണിക്കാണ് കൂടിക്കാഴ്ച. ഇന്ത്യയും വത്തിക്കാനും തമ്മിലുള്ള ബന്ധങ്ങള്‍ക്കു കൂടുതല്‍ ഊര്‍ജം പകരുന്നതാകും ഈ ചരിത്രപരമായ കൂടിക്കാഴ്ച.

ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി റോമിലെത്തിയതിന് പിന്നാലെയാണ് മാര്‍പാപ്പയെ കാണുന്നത്. ഇന്നും നാളെയുമായാണ് ജി-20 ഉച്ചകോടി. ഇതിനു മുന്നോടിയായാണ് പ്രധാനമന്ത്രി മാര്‍പാപ്പയെ കാണുന്നത്.

രണ്ടായിരത്തില്‍ അടല്‍ ബിഹാരി വാജ്പേയി - ജോണ്‍ പോള്‍ രണ്ടാമന്‍ കൂടിക്കാഴ്ചയ്ക്കു ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കത്തോലിക്കാ സഭ മേധാവിയെ കാണുന്നത്. പോപ്പിനെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചേക്കുമെന്നാണ് വിവരം.

നേരത്തെ ഇന്ത്യാ സന്ദര്‍ശനത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പ വലിയ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും ചില സംഘടനകളുടെ എതിര്‍പ്പ് കാരണം ഇക്കാര്യത്തില്‍ തീരുമാനമായിരുന്നില്ല. ഇതിനു കൂടി സഹായിക്കുന്നതാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.

1990ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ഒടുവില്‍ ഇന്ത്യ സന്ദര്‍ശിച്ചത്. ജഹവര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി, ഐകെ ഗുജ്റാള്‍ എന്നിവരാണ് നേരത്തെ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍.

ഗോവയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മോദി-പാപ്പ കൂടിക്കാഴ്ച തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. രാജ്യത്തെ പ്രധാന ന്യൂനപക്ഷ വിഭാഗമായ ക്രിസ്ത്യാനികള്‍ പരമ്പരാഗതമായി കോണ്‍ഗ്രസ് വോട്ടുബാങ്കാണ്. ക്രിസ്ത്യന്‍ സമുദായത്തെ പാര്‍ട്ടിയോടടുപ്പിക്കാന്‍ ബിജെപി നടത്തുന്ന നീക്കങ്ങള്‍ക്ക് മോദിയുടെ വത്തിക്കാന്‍ സന്ദര്‍ശനം കരുത്താകുമെന്നും പാര്‍ട്ടി പ്രതീക്ഷിക്കുന്നുണ്ട്.

Advertisment