New Update
/sathyam/media/post_attachments/BW4629gzYTqkIUlTkRPR.jpg)
ചെന്നൈ: ചെന്നൈയിലെ കാവേരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനെ സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ആരോഗ്യമന്ത്രിക്കൊപ്പമാണ് സ്റ്റാലിന്‍ രജനീകാന്തിനെ സന്ദര്‍ശിച്ചത്. 10 മിനിറ്റോളം കൂടിക്കാഴ്ച നടത്തി. ഡോക്ടർമാരോട് രജനിയുടെ ആരോഗ്യനിലയെ പറ്റി സ്റ്റാലിൻ സംസാരിച്ചു.
Advertisment
തലച്ചോറിലേക്കുള്ള രക്തക്കുഴലിലെ തടസ്സം പരിഹരിക്കാനുള്ള ചികിത്സയ്ക്ക് വിധേയനായ താരം നാലു ദിവസത്തോളമായി ആശുപത്രിയിലാണ്. രജനിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഉടൻ ആശുപത്രി വിട്ടേക്കുമെന്നുമാണ് സൂചന.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us