New Update
/sathyam/media/post_attachments/CxqhXk0gHvkcUKEjJdss.jpg)
ലഖ്‌നൗ: യുപിയില്‍ ദലിതരും ദരിദ്രരുമടക്കം എല്ലാ ജനങ്ങളും ചൂഷണം ചെയ്യപ്പെടുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഗോരഖ്പൂരിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക. ജനങ്ങളെ ദിവസവും യോഗി സര്‍ക്കാര്‍ ആക്രമിക്കുകയാണെന്നും ബിജെപിക്കെതിരെ പോരാടുന്നത് കോണ്‍ഗ്രസ് മാത്രമാണെന്നും പ്രിയങ്ക പറഞ്ഞു.
Advertisment
കഴിഞ്ഞ 70 വർഷമായി ഉണ്ടാക്കിയ സ്വത്തുക്കൾ ബിജെപി വിൽക്കുകയാണെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു. യുപിയില്‍ 5 കോടി തൊഴിൽരഹിതരായ യുവാക്കൾ ഉണ്ടെന്നും തൊഴിലില്ലായ്മ കാരണം പ്രതിദിനം മൂന്നു യുവാക്കൾ വീതം ആത്മഹത്യ ചെയ്യുന്നുണ്ടെന്നും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us