ദീപാവലി ദിനത്തിൽ മധുരം കൈമാറി ഇന്ത്യ– പാകിസ്ഥാൻ സൈനികർ-വീഡിയോ

New Update

publive-image

ന്യൂഡൽഹി: ദീപാവലി ദിനത്തിൽ അതിർത്തിയിൽ മധുരം പങ്കിട്ട് ഇന്ത്യാ - പാക് സൈനികർ. നിയന്ത്രണ രേഖയ്ക്ക് സമീപം തിത്വൽ പാലത്തിൽ വെച്ചാണ് ഇരു സൈനികരും തമ്മിൽ മധുര കൈമാറ്റം നടത്തിയതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

Advertisment

വാഗാ അതിർത്തിയിലും ഗുജറാത്തിലെ ഇന്ത്യ – പാകിസ്ഥാൻ രാജ്യാന്തര അതിർത്തിയിലും രാജസ്ഥാനിലെ ബാർമീർ മേഖലയിലും അതിർത്തി സുരക്ഷാ സേനയും പാക്ക് റേഞ്ചേഴ്സും പരസ്പരം മധുരം കൈമാറി. അഗർത്തലയിലെ ചെക്ക് പോസ്റ്റിൽ അതിർത്തി സുരക്ഷാ സേന ഇൻസ്പക്ടർ ജനറലിന്റെ നേതൃത്വത്തിൽ ബംഗ്ലാദേശ് അതിർത്തി സേനാംഗങ്ങൾക്കു മധുരം കൈമാറി.

ഈദ്, ഹോളി, ദീപാവലി, മറ്റു ദേശീയ ആഘോഷങ്ങളുടെ സമയങ്ങളിൽ ഇത്തരത്തിൽ മധുര വിതരണം സൈനികർ തമ്മിൽ നടത്താറുണ്ട്.

Advertisment