ബി.ജെ.പി. ഒരു കുടുംബത്തിനു ചുറ്റും കറങ്ങുകയല്ല; പൊതുജന ക്ഷേമത്തിലൂന്നിയ സംസ്‌കാരമാണ് ബിജെപിയെ നയിക്കുന്നത്-പ്രധാനമന്ത്രി

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ബി.ജെ.പി. കേന്ദ്രം ഭരിക്കാന്‍ കാരണം, പാർട്ടി സാധാരണക്കാരനുമായി ബന്ധപ്പെട്ടിരിക്കുന്നതിനാലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പിയെ നയിക്കുന്നത് ഒരു കുടുംബമല്ല, പൊതുജന ക്ഷേമത്തിലൂന്നിയ സംസ്‌കാരമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി. പ്രവര്‍ത്തകര്‍, പാര്‍ട്ടിക്കും സാധാരണക്കാരനും ഇടയിലുള്ള വിശ്വാസത്തിന്റെ പാലമായി മാറണമെന്നും മോദി ബി.ജെ.പി. ദേശീയ എക്‌സിക്യൂട്ടീവില്‍ പറഞ്ഞു. സേവനം, ദൃഢനിശ്ചയം, പ്രതിജ്ഞാബദ്ധത എന്നീ മൂല്യങ്ങളിലൂന്നിയാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisment