യുപിയിൽ പ​തി​നാ​ലു​കാ​രി​യെ പീ​ഡി​പ്പി​ച്ച് കൊലപ്പെടുത്തി; പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​ പ്ര​തിക്കായി അന്വേഷണം

New Update

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​യാ​ൾ പതി​നാ​ലു​കാ​രി​യെ പീ​ഡി​പ്പി​ച്ച ശേ​ഷം ചു​റ്റി​കകൊണ്ട് തലയ്ക്കടിച്ചു കൊന്നു. മൃ​ത​ദേ​ഹം ഫാ​നി​ൽ കെ​ട്ടി​ത്തൂ​ക്കി​യ ശേ​ഷം പ്ര​തി ക​ട​ന്നു​ക​ള​ഞ്ഞു. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ല​ക്നോ​വി​ലെ ഇ​ന്ദി​രാ ന​ഗ​റി​ലാ​യി​രു​ന്നു സം​ഭ​വം.

Advertisment

publive-image

പെൺകുട്ടിയുടെ വീ​ട്ടി​ൽ പ്ര​തി അ​തി​ക്ര​മി​ച്ചു​ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച ശേ​ഷം ചു​റ്റി​ക കൊ​ണ്ട് അ​ടി​ച്ചു​കൊ​ന്നു. വീ​ട്ടി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ന്ന​തി​ന് മു​മ്പ്, മൃ​ത​ദേ​ഹം പെ​ൺ​കു​ട്ടി​യു​ടെ മു​റി​യി​ലെ ഫാ​നി​ൽ കെ​ട്ടി​ത്തൂ​ക്കു​ക​യും ചെ​യ്തു.

ഷാ​ഹി​ദ് എ​ന്ന​യാ​ളാ​ണ് പ്രതിയെന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. പെ​ൺ‌​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ​ക്ക് വ​സ്ത്ര​ങ്ങ​ൾ ഇ​സ്തി​രി​യി​ടു​ന്ന ജോ​ലി​യാ​ണ്. ജോ​ലി​ക്കാ​യി മാ​താ​പി​താ​ക്ക​ൾ വീ​ട്ടി​ൽ​നി​ന്നും പോ​യ​പ്പോ​ഴാ​ണ് പ്ര​തി അ​തി​ക്ര​മി​ച്ചു​ക​യ​റി​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ൾ ഷാ​ഹി​ദ് വീ​ടി​ന്‍റെ വ​രാ​ന്ത​യി​ൽ നി​ൽ​ക്കു​ന്ന​തു​ക​ണ്ടു. ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ അ​വ​രെ ത​ള്ളി​മാ​റ്റി പ്ര​തി ഓ​ടി​പ്പോ​യി.

Advertisment