വായില്‍ തോന്നിയത് പറഞ്ഞാല്‍ നാവ് അരിയും; ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ തെലങ്കാന മുഖ്യമന്ത്രി

New Update

publive-image

ഹൈദരാബാദ്: സംസ്ഥാന ബിജെപി അധ്യക്ഷനെ രൂക്ഷമായി വിമര്‍ശിച്ച് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു രംഗത്ത്. വായില്‍ തോന്നിയത് വിളിച്ച് പറഞ്ഞാല്‍ നാവ് അരിയുമെന്ന് ചന്ദ്രശേഖര റാവു പറഞ്ഞു. കേന്ദ്രം സംഭരിക്കാത്ത എന്തെങ്കിലും കൃഷി ചെയ്യാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കര്‍ഷകരോട് ആവശ്യപ്പെട്ടതിനെതിരെയാണ് ചന്ദ്രശേഖര റാവു രംഗത്തെത്തിയത്.

Advertisment

കേന്ദ്രം നെല്ല് ശേഖരിക്കുന്നില്ല. ഇതിനാലാണ് നഷ്ടം ഉണ്ടാകാതിരിക്കാന്‍ മറ്റ് കൃഷിയില്‍ ശ്രദ്ധിക്കണമെന്ന് കൃഷി മന്ത്രി കര്‍ഷകരോട് പറഞ്ഞത്. കേന്ദ്രം നിരുത്തരവാദപരമായാണ് പെരുമാറുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കേന്ദ്രം നെല്ല് ശേഖരിക്കില്ലെന്നും സംസ്ഥാന ബിജെപി നേതൃത്വം ശേഖരിക്കുമെന്നാണ് പറയുന്നത്. വായില്‍ തോന്നിയത് വിളിച്ചു പറയരുതെന്നും ഇത്തരം അനാവശ്യ കാര്യങ്ങള്‍ പറഞ്ഞാല്‍ പറയുന്നവരുടെ നാവ് അരിയുമെന്നും ചന്ദ്രശേഖര റാവു പറഞ്ഞു.

തെലങ്കാനയില്‍ കഴിഞ്ഞ വര്‍ഷം ഉത്പാദിപ്പിച്ച അഞ്ച് ലക്ഷം ടണ്‍ നെല്ല് കെട്ടിക്കിടക്കുകയാണെന്നും കേന്ദ്രം അത് വാങ്ങാന്‍ തയ്യാറാകുന്നില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.

Advertisment